കൊച്ചി: അന്തരിച്ച മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ഔദ്യോഗിക ബഹുമതികളോടെ ആലങ്ങാട് ജുമാമസ്ജിദിൽ നടത്തും. ഇന്ന് വൈകുന്നേരം അഞ്ചിന് മൃതദേഹം പാലക്കമുകൾ ജുമാമസ്ജിദിൽ കൊണ്ടുവരും.
തുടർന്ന് കളമശേരി ഞാലകം കൺവെൻഷൻ സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും. രാത്രി പത്തു വരെ പൊതുദർശനം തുടരും. പിന്നീട് മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ശ്വാസകോശ അർബുദത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എംഎസ്എഫിലൂടെയും മുസ്ലിം യൂത്ത് ലീഗിലൂടെയുമായിരുന്നു രാഷ്ട്രീയപ്രവേശം. 2001ൽ മട്ടാഞ്ചേരി നിയോജകമണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2006ൽ വീണ്ടും മട്ടാഞ്ചേരിയിൽ നിന്ന് എംഎൽഎയായി. 2011 ലും 2016ലും കളമശേരിയിൽ നിന്നും നിയമസഭയിലെത്തി.
Tags : V.K. ibrahim Kunju Funeral Kalamassery