x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം, ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം


Published: January 19, 2026 04:22 AM IST | Updated: January 19, 2026 04:22 AM IST

ച​​​ങ്ങ​​​നാ​​​ശേ​​​രി: ക്രൈ​​​സ്ത​​​വ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ, ക്ഷേ​​​മം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച് ജ​​​സ്റ്റീ​​​സ് ജെ.ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന​​​ സ​​​ര്‍ക്കാ​​​രി​​​നു സ​​​മ​​​ര്‍പ്പി​​​ച്ച റി​​​പ്പോ​​​ര്‍ട്ട് ഉ​​​ട​​​ന്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ബ​​​ന്ധ​​​പ്പെ​​​ട്ട ക്രൈ​​​സ്ത​​​വ​​​സ​​​ഭാ​​​ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മേ അ​​​തി​​​ലെ ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​വൂ എന്നും ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​മു​​​ദാ​​​യശ​​​ക്തീ​​​ക​​​ര​​​ണ സ​​​മ്മേ​​​ള​​​നം പ്ര​​​മേ​​​യത്തിലൂടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കു​​​റു​​​മ്പ​​​നാ​​​ടം ഫൊ​​​റോ​​​ന​​​ പ​​​ള്ളി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണ​​​വ​​​ര്‍ഷ ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ല്‍പ്പി​​​നും സു​​​സ്ഥി​​​തി​​​ക്കും വ​​​ള​​​ര്‍ച്ച​​​യ്ക്കും​​​വേ​​​ണ്ടി സ​​​ര്‍ക്കാ​​​രി​​​ന്‍റെ​​​യും രാ​​​ഷ്‌ട്രീ​​​യ പാ​​​ര്‍ട്ടി​​​ക​​​ളു​​​ടെ​​​യും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും സ​​​ത്വ​​​ര​​​ശ്ര​​​ദ്ധ​​​യി​​​ലേ​​​ക്ക് എ​​​ന്ന മു​​​ഖ​​​വു​​​ര​​​യി​​​ലു​​​ള്ള പ്ര​​​മേ​​​യം അ​​​തി​​​രൂ​​​പ​​​ത പി​​​ആ​​​ര്‍ഒ അ​​​ഡ്വ.​​​ ജോ​​​ജി ചി​​​റ​​​യി​​​ലാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഈ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ര്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​ങ്ങ​​​ള്‍ക്ക​​​നു​​​സ​​​രി​​​ച്ച് സ​​​മു​​​ദാ​​​യം ഉ​​​ചി​​​ത​​​മാ​​​യ സ​​​മ​​​യ​​​ത്ത് രാ​​​ഷ്‌ട്രീ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു.

പ്ര​​മേ​​യ​​ത്തി​​ലെ മ​​റ്റു പ്ര​​ധാ​​ന ആ​​വ​​ശ്യ​​ങ്ങ​​ൾ

അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ ഇ​​​ല​​​ക‌്ഷ​​​ന്‍ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നു​​​ മു​​​മ്പ് നി​​​ല​​​വി​​​ലു​​​ള്ള ജെ.​​ബി. കോ​​ശി ക​​മ്മീ​​ഷ​​ൻ റി​​​പ്പോ​​​ര്‍ട്ട് പൂ​​​ര്‍ണ​​മാ​​​യും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണം. നി​​​ല​​​വി​​​ലു​​​ള്ള സ​​​ര്‍ക്കാ​​​ര്‍ ഇ​​​പ്ര​​​കാ​​​രം​​​ ചെ​​​യ്യാ​​​ത്തപ​​​ക്ഷം ത​​​ങ്ങ​​​ള്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ല്‍ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ലെ നി​​​ല​​​പാ​​​ട് എ​​​ന്താ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് മ​​​റ്റ് മു​​​ന്ന​​​ണി​​​ക​​​ള്‍ പ​​​ര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്ത​​​ണം.

ജ​​​സ്റ്റീ​​​സ് ജെ.ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍ട്ടി​​​ലു​​​ള്ള കു​​​ട്ട​​​നാ​​​ടി​​​നെ സം​​​ബ​​​ന്ധി​​​ച്ച ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ച് അ​​​ടു​​​ത്ത സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ല്‍ കു​​​ട്ട​​​നാ​​​ടി​​​നു​​​വേ​​​ണ്ടി പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി​​​ക​​​ള്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചു ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണം.

കേ​​​ര​​​ള​​​ത്തി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ​​​ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ എ​​​ണ്ണ​​​ത്തി​​​ല്‍ കു​​​റ​​​വു​​​ള്ള ക്രൈ​​​സ്ത​​​വ​​​ വി​​​ഭാ​​​ഗ​​​ത്തെ മൈ​​​ക്രോ മൈ​​​നോ​​​റി​​​റ്റി​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ക്ഷേ​​​മ​​​ത്തി​​​നു​​​വേ​​​ണ്ടി പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി​​​ക​​​ള്‍ ആ​​​വി​​​ഷ്‌​​​കരി​​​ച്ചു ന​​​ട​​​പ്പാ​​​ക്ക​​​ണം.

അ​​​ടു​​​ത്ത സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​വ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ക്ക​​​ണം.

ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം എ​​​ല്ലാ ന്യൂ​​​ന​​​പ​​​ക്ഷ​​​ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ക്കും റൊ​​​ട്ടേ​​​ഷ​​​ന്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ല്‍ക​​​ണം.

ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​വ​​​കു​​​പ്പി​​​ല്‍നി​​​ന്നു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ക്രൈ​​​സ്ത​​​വ​​​ര്‍ക്ക് ല​​​ഭ്യ​​​മാ​​​ക്ക​​​ണം. 80:20 വി​​​ഷ​​​യ​​​ത്തി​​​ലെ കേ​​​ര​​​ളാ​​​ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ര്‍ക്കാ​​​ര്‍ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ ബോ​​​ധി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​പ്പീ​​​ല്‍ പി​​​ന്‍വ​​​ലി​​​ക്ക​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ പ്ര​​​മു​​​ഖ രാ​​​ഷ്‌ട്രീ​​​യ​​​ പാ​​​ര്‍ട്ടി​​​ക​​​ളും മു​​​ന്ന​​​ണി​​​ക​​​ളും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നു​​​ മു​​​മ്പ് അ​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷാ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ അ​​​ഭം​​​ഗു​​​രം സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ ഉ​​​റ​​​പ്പാ​​​ക്ക​​​ണം: എ​​​യ്ഡ​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​ലും അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ലും അ​​​നാ​​​വ​​​ശ്യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തും ന്യൂ​​​ന​​​പ​​​ക്ഷാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ള്‍ നി​​​ര​​​ന്ത​​​രം കോ​​​ട​​​തി​​​ക​​​ള്‍ ക​​​യ​​​റേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​കു​​​ന്ന​​​തും നി​​​ര്‍ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്ന് യോ​​​ഗം​​​ വി​​​ല​​​യി​​​രു​​​ത്തി

ഇ​​​ഡ​​​ബ്ല്യുഎ​​​സ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ കേ​​​ര​​​ള​​​സ​​​ര്‍ക്കാ​​​ര്‍ ഉ​​​ട​​​ന്‍ത​​​ന്നെ കാ​​​ലോ​​​ചി​​​ത​​​മാ​​​യി പു​​​ന​​​ര്‍നി​​​ശ്ച​​​യി​​​ക്ക​​​ണം. ഇ​​​ഡ​​​ബ്ല്യുഎ​​​സ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നാ​​​വ​​​ശ്യ​​​കാ​​​ല​​​താ​​​മ​​​സ​​​വും ത​​​ട​​​സ​​​വും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം.

മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യത്തി​​​നു നേ​​​രേ​​​യു​​​ള്ള അ​​​ക്ര​​​മ​​​ങ്ങ​​​ളും ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​ങ്ങ​​​ളും ​യോ​​​ഗം ഗൗ​​​ര​​​വ മാ​​​യി​​​ കാ​​​ണു​​​ക​​​യും അ​​​പ​​​ല​​​പി​​​ക്കു​​​ക​​​യും​​​ചെ​​​യ്യു​​​ന്നു. കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ നി​​​താ​​​ന്ത ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍ത്ത​​​ണ​​​മെ​​​ന്നും ഭ​​​യം​​​ കൂ​​​ടാ​​​തെ ക്രൈ​​​സ്ത​​​വ​​​ വ​​​ിശ്വാ​​​സം പ്ര​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​തിനും അതിൽ ജീവിക്കുന്നതി​​​നു​​​മു​​​ള്ള സാ​​​ഹ​​​ച​​​ര്യം സൃ​​​ഷ്ടി​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ല്‍പ്പി​​​ന് ഭീ​​​ഷ​​​ണി​​​യാ​​​കു​​​ന്ന എ​​​ല്ലാ​​​ത്ത​​​രം ഭീ​​​ക​​​ര​​​വാ​​​ദ​​​ങ്ങ​​​ളെ​​​യും വ​​​ര്‍ഗീയ​​​ത​​​യെ​​​യും യോ​​​ഗം ​ശ​​​ക്തി​​​മാ​​​യി അ​​​പ​​​ല​​​പി​​​ച്ചു. ഭൂ​​​രി​​​പ​​​ക്ഷ, ന്യൂ​​​ന​​​പ​​​ക്ഷ വ​​​ര്‍ഗീ​​​യ- ഭീ​​​ക​​​രവാ​​​ദ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കെ​​​തി​​​രേ ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ ക​​​ര്‍ശ​​​ന നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം.

Tags : J.B. Koshy Commission published. report

Recent News

Up