x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഠ​നാ​വ​ശ്യ​ത്തി​നു​ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ഏ​റ്റെ​ടു​ക്കും


Published: February 18, 2026 10:16 PM IST | Updated: February 18, 2026 10:16 PM IST

കോ​​​​ഴി​​​​ക്കോ​​​​ട്: മെ​​​​ഡി​​​​ക്ക​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി വി​​​​ട്ടു​​​​ന​​​​ല്‍​കാ​​​​ന്‍ സ​​​​ന്ന​​​​ദ്ധ​​​​ത പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​വ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ ഇ​​​​നി സ​​​​ര്‍​ക്കാ​​​​ര്‍ ചെ​​​​ല​​​​വി​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍ എ​​​​ത്തി​​​​ക്കും. സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ന​​​​വ​​​​കേ​​​​ര​​​​ള സ​​​​ദ​​​​സി​​​​ല്‍ ല​​​​ഭി​​​​ച്ച നി​​​​വേ​​​​ദ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

മൃ​​​​ത​​​​ദേ​​​​ഹം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ല്‍ എ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ചെ​​​​ല​​​​വ് നി​​​​ല​​​​വി​​​​ല്‍ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് വ​​​​ഹി​​​​ക്കേ​​​​ണ്ട​​​​ത്. ഇ​​​​നി അ​​​​ത​​​​ത് മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ ആം​​​​ബു​​​​ല​​​​ന്‍​സ് സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​നു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക​​​​ച്ചെ​​​​ല​​​​വ് ഒ​​​​ഴി​​​​വാ​​​​കും. കു​​​​ടും​​​​ബ​​​​ത്തി​​​​നു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക​​​ബാ​​​​ധ്യ​​​​ത ഒ​​​​ഴി​​​​വാ​​​​കു​​​​ന്ന​​​​തോ​​​​ടെ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​ക്കു കൂ​​​​ടു​​​​ത​​​​ല്‍ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ല്‍.

മെ​​​​ഡി​​​​ക്ക​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ പ​​​​ഠ​​​​നാ​​​​വ​​​​ശ്യ​​​​ത്തി​​​​നു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തു മൂ​​​​ല​​​​മു​​​​ള്ള പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​കു​​​​ക​​​​യും ചെ​​​​യ്യും. ആം​​​​ബു​​​​ല​​​​ന്‍​സ് യാ​​​​ത്ര​​​​യ്ക്കു​​​​ള്ള ചെ​​​​ല​​​​വ് അ​​​​ത​​​​ത് ആ​​​​ശു​​​​പ​​​​ത്രി വി​​​​ക​​​​സ​​​​ന സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ ഫ​​​​ണ്ടി​​​​ല്‍നി​​​​ന്നു ചെ​​​​ല​​​​വ​​​​ഴി​​​​ക്കാ​​​​നാ​​​ണു സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​ര്‍​ദേ​​​​ശം.

Tags : bodies study purposes government expense

Recent News

Up