x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭ ഇ​ന്നു പി​രി​യും


Published: February 24, 2026 01:55 AM IST | Updated: February 24, 2026 01:55 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി വി​​​ഷ​​​യ​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭ പ്ര​​​ക്ഷു​​​ബ്ധ​​​മാ​​​യി തു​​​ട​​​രുന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും. അ​​​വ​​​ശേ​​​ഷി​​​ക്കു ന​​​ട​​​പ​​​ടി​​​ക​​​ൾ ഗി​​​ല്ല​​​റ്റി​​​ൻ ചെ​​​യ്ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

ഇ​​​ട​​​വേ​​​ള​​​യ്ക്കു ശേ​​​ഷം ഇ​​​ന്ന​​​ലെ സ​​​മ്മേ​​​ള​​​നം പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ഴും പ്ര​​​തി​​​പ​​​ക്ഷം സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്തം​​​ഭി​​​പ്പി​​​ച്ചു. ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ക​​​ഴി​​​ഞ്ഞു ശൂ​​​ന്യ​​​വേ​​​ള ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ഴും പ്ര​​​തി​​​പ​​​ക്ഷം ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി​​​ക്കൊ​​​ണ്ടി​​​രു​​​ന്നു ഒ​​​ടു​​​വി​​​ൽ ശൂ​​​ന്യ​​​വേ​​​ള റ​​​ദ്ദാ​​​ക്കി സ്പീ​​​ക്ക​​​ർ അ​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷം സ​​​ഭ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങി.​​​തു​​​ട​​​ർ​​​ന്ന് നേ​​​റ്റി​​​വി​​​റ്റി കാ​​​ർ​​​ഡ് ബി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു ബി​​​ല്ലു​​​ക​​​ൾ സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ച​​​ർ​​​ച്ച കൂ​​​ടാ​​​തെ സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി​​​ക്ക് അ​​​യ​​​ച്ച് സ​​​ഭ പി​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​ക്കി ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ണു സ​​​ഭ ഇ​​​ന്നു പി​​​രി​​​യു​​​ത്.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്ത വ​​​രു​​​തോ​​​ടെ എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കും മ​​​ണ്ഡ​​​ലം കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​ന്ന​​​തി​​​നാ​​​ണു താ​​​ത്പ​​​ര്യം. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കൂ​​​ടി​​​യാ​​​ണു നി​​​യ​​​മ​​​സ​​​ഭ നേ​​​ര​​​ത്തെ പി​​​രി​​​യു​​​ന്ന​​​ത്.

ബി​​​ല്ലു​​​ക​​​ളും ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ളും ച​​​ർ​​​ച്ച​​​യി​​​ല്ലാ​​​തെ ഒ​​​രു​​​മി​​​ച്ചു പാ​​​സാ​​​ക്കു​​ന്ന ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ത്തെ​​​യാ​​​ണു ഗി​​​ല്ല​​​റ്റി​​​ൻ എ​​​ന്ന​​​തു കൊ​​​ണ്ട് ഉ​​​ദ്ദേ​​​ശി​​​ക്കു​​ന്ന​​​ത്.

Tags : adjourn Legislative Assembly Niyama Sabha

Recent News

Up