x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യശാലകളുടെ സമയം വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കണം: കെസിബിസി മദ്യവിരുദ്ധ സമിതി


Published: February 19, 2026 02:05 AM IST | Updated: February 19, 2026 02:05 AM IST

കൊ​​​ച്ചി: ബാ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​മ​​​യം നീ​​​ട്ടാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ന്‍വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ന്‍ ദി​​​വ​​​സ​​​ങ്ങ​​​ള്‍ മാ​​​ത്രം ശേ​​​ഷി​​​ക്കേ, ബാ​​​റു​​​ക​​​ളു​​​ടെ സ​​​മ​​​യം വ​​​ര്‍ധി​​​പ്പി​​​ച്ച​​​തു​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള മി​​​ന്ന​​​ല്‍വേ​​​ഗ​​​ത​​​യി​​​ലു​​​ള്ള ന​​​യം​​​മാ​​​റ്റം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡീ​​​ലാ​​​യി പൊ​​​തു​​​സ​​​മൂ​​​ഹം ക​​​ണ്ടാ​​​ല്‍ കു​​​റ്റം പ​​​റ​​​യാ​​​നാ​​​കി​​​ല്ല.

മു​​​ന്ന​​​ണി​​​യി​​​ലും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലും പോ​​​ലും കൂ​​​ടി​​​യാ​​​ലോ​​​ചി​​​ക്കാ​​​തെ അ​​​ബ്കാ​​​രി പ്രീ​​​ണ​​​ന​​​ന​​​യം സ്വീ​​​ക​​​രി​​​ച്ച​​​വ​​​ര്‍ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ര്‍ധി​​​പ്പി​​​ച്ചും സാ​​​ധാ​​​ര​​​ണ ജ​​​ന​​​ത്തെ വേ​​​ട്ട​​​യാ​​​ടു​​​ക​​​യാ​​​ണ്. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഹ​​​ബാ​​​യി മാ​​​റി​​​യ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​രി​​​തീ​​​യി​​​ല്‍ എ​​​ണ്ണ​​​യൊ​​​ഴി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണ് പു​​​തി​​​യ സ​​​മീ​​​പ​​​നം.

വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ മ​​​റ​​​വി​​​ല്‍ മ​​​ദ്യ​​​വി​​​ല്പ​​​ന വ്യാ​​​പ​​​ക​​​മാ​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ശ്ര​​​മി​​​ക്കേ​​​ണ്ട. വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത് മ​​​ദ്യ​​​പി​​​ക്കാ​​​ന​​​ല്ല. പ്ര​​​കൃ​​​തി​​​ഭം​​​ഗി ആ​​​സ്വ​​​ദി​​​ക്കാ​​​നാ​​​ണ്.

മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വു​​​കൊ​​​ണ്ട​​​ല്ല വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ കു​​​റ​​​വ് വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​റി​​​ച്ച് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​യും മ​​​ദ്യ​​​പാ​​​നി​​​ക​​​ളു​​​ടെ​​​യും തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളു​​​ടെ​​​യും വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണം ഭ​​​യ​​​ന്നാ​​​ണ്. പു​​​ര ക​​​ത്തു​​​മ്പോ​​​ള്‍ വാ​​​ഴ വെ​​​ട്ടു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ക്കു​​​മ്പോ​​​ള്‍ സ​​​ര്‍ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ മാ​​​ര്‍ച്ച് എ​​​ട്ടി​​​ന് മ​​​ദ്യ-​​​ല​​​ഹ​​​രി വി​​​രു​​​ദ്ധ ഞാ​​​യ​​​ര്‍ ആ​​​ച​​​രി​​​ക്കും. അ​​​ന്നു പ​​​ള്ളി​​​ക​​​ളി​​​ല്‍ സ​​​ര്‍ക്കു​​​ല​​​ര്‍ വാ​​​യി​​​ക്കു​​​മെ​​​ന്നും വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി അ​​​റി​​​യി​​​ച്ചു.

Tags : KCBC Anti Liquor Committee Bar time

Recent News

Up