x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ മ​റ​ച്ച് യാ​ത്ര വർധിക്കുന്നു


Published: January 1, 2026 01:31 AM IST | Updated: January 1, 2026 01:31 AM IST

കോ​​​ഴി​​​ക്കോ​​​ട്: ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും കാ​​​മ​​​റ​​​ക​​​ളെ​​​യും  പേ​​​ടി​​​ച്ച് ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ന​​​മ്പ​​​ര്‍ മ​​​റി​​​ച്ചു​​​പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള യാ​​​ത്ര​​​ക​​​ള്‍ വ​​​ര്‍​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യി മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ്. എ​​​ഐ കാ​​​മ​​​റ​​​ക​​​ളി​​​ല്‍ ഇ​​​ത്ത​​​രം ദൃ​​​ശ്യ​​​ങ്ങ​​​ള്‍ സ​​​മീ​​​പ​​​കാ​​​ല​​​ത്താ​​​യി കൂ​​​ടു​​​ത​​​ലാ​​​യി പ​​​തി​​​യു​​​ന്നു​​​ണ്ട്. ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ കാ​​​മ​​​റ​​​യ്ക്കു മു​​​ന്നി​​​ല്‍ എ​​​ത്തു​​​മ്പോ​​​ള്‍ കൈ​​​കൊ​​​ണ്ട് മ​​​റി​​​ച്ചു​​​പി​​​ടി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്.​    

കാ​​​മ​​​റ​​​യി​​​ല്‍ പ​​​തി​​​ഞ്ഞ ദൃ​​​ശ്യം പ​​​ങ്കു​​​വ​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ കു​​​റി​​​പ്പ്. പി​​​റ​​​കി​​​ലു​​​ള്ള യാ​​​ത്ര​​​ക്കാ​​​ര​​​ന്‍  അ​​​പ​​​ക​​​ട​​​ക​​​ര​​​മാം വി​​​ധം വ​​​ള​​​ഞ്ഞ് ന​​​മ്പ​​​ര്‍ പ്ലേ​​​റ്റ് കൈ​​​കൊ​​​ണ്ട് മ​​​റ​​​ച്ചു​​​പി​​​ടി​​​ക്കു​​​ക​​​യാ​​​ണ് ചി​​​ത്ര​​​ത്തി​​​ല്‍. ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ അ​​​പ​​​ക​​​ട​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​മെ​​​ന്നും ക​​​ടു​​​ക് മ​​​ണി വ്യ​​​ത്യാ​​​സ​​​ത്തി​​​ല്‍  ഒ​​​ന്ന് അ​​​ങ്ങോ​​​ട്ടോ ഇ​​​ങ്ങോ​​​ട്ടോ മാ​​​റി​​​യാ​​​ല്‍ ത​​​ല ത​​​വി​​​ട് പൊ​​​ടി​​​യാ​​​കു​​​മെ​​​ന്നു​​​മാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പ്.

ചെ​​​റി​​​യ പി​​​ഴ​​​ക​​​ളി​​​ല്‍നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ ന​​​മു​​​ക്ക് ക​​​ഴി​​​ഞ്ഞേ​​​ക്കാം, പ​​​ക്ഷെ ശീ​​​ല​​​ങ്ങ​​​ൾ മാ​​​റ്റി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ വ​​​ലി​​​യ പി​​​ഴ ന​​​ല്‍​കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്. ഈ ​​​വാ​​​ഹ​​​നം നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടു മ​​​റ്റു വാ​​​ഹ​​​ന​​​ത്തി​​​ല്‍ ഇ​​​ടി​​​ക്കാ​​​നും കാ​​​ല്‍​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ര​​​നെ ഇ​​​ടി​​​ച്ചു വീ​​​ഴ്ത്താ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ഇ​​​ത്ത​​​രം സം​​​ഭ​​​വം ശ്ര​​​ദ്ധ​​​യി​​​ല്‍​പെ​​​ട്ടാ​​​ല്‍ വാ​​​ഹ​​​ന ഉ​​​ട​​​മ​​​യു​​​ടെ ലൈ​​​സ​​​ന്‍​സ്  സ​​​സ്‌​​​പെ​​​ന്‍​ഡു​​​ചെ​​​യ്യു​​​മെ​​​ന്നും ക​​​ന​​​ത്ത പി​​​ഴ ഈ​​​ടാ​​​ക്കു​​​മെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​റി​​​യി​​​ച്ചു. ഹെ​​​ല്‍​മ​​​റ്റ് ധ​​​രി​​​ക്കാ​​​തെ അ​​​തി​​​വേ​​​ഗ​​​ത്തി​​​ല്‍ അ​​​ശ്ര​​​ദ്ധ​​​മാ​​​യി ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് എ​​​ഐ ക്യാ​​​മ​​​റ​​​യെ വെ​​​ട്ടി​​​ക്കാ​​​ന്‍ ന​​​മ്പ​​​ര്‍ പ്ലേ​​​റ്റ് മ​​​റി​​​ച്ചു​​​പി​​​ടി​​​ക്കു​​​ന്ന​​​ത്. 

Tags : two wheelers Number plate Motor Vehicles Department AI cameras Motor cycle ride

Recent News

Up