x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ണ്ടി​മു​ത​ൽ കേ​സ്; ആ​ന്‍റ​ണി രാ​ജു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി, 12ന് ​വി​ധി


Published: February 6, 2026 03:16 PM IST | Updated: February 6, 2026 03:16 PM IST

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ നെ​ടു​മ​ങ്ങാ​ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ന​ൽ​കി​യ ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ന്‍റ​ണി രാ​ജു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. 12ന് ​കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ക്കും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ശി​ക്ഷ നി​യ​മ​പ​രാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ല്‍ ശി​ക്ഷ നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ മ​റു​പ​ടി ന​ല്‍​കി. വി​ദേ​ശ പൗ​ര​നെ ക്രി​മി​ന​ല്‍ കേ​സി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​ൻ ‍തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ കോ​ട​തി ശി​ക്ഷി​ച്ച​ത്.

ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രെ​യു​ള്ള കീ​ഴ്ക്കോ​ട​തി​യു​ടെ ശി​ക്ഷാ വി​ധി ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​രു​ന്നു. വി​ധി​ക്കെ​തി​രെ ആ​ന്‍റ​ണി രാ​ജു സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ മ​ര​വി​പ്പി​ച്ച് ഉ​ത്ത​ര​വി​ട്ട​ത്. അ​തേ​സ​മ​യം കു​റ്റ​ക്കാ​ര​നെ​ന്ന വി​ധി​യും എം​എ​ൽ​എ സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തും തു​ട​രും.

Tags : Thondimuthal case plea Antony Raju verdict

Recent News

Up