x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച മൂ​ന്നു​പേ​ർ പി​ടി​യി​ൽ


Published: December 23, 2025 04:03 AM IST | Updated: December 23, 2025 05:25 AM IST

തൃ​​​​ശൂ​​​​ർ: ന​​​​ടി ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട ര​​​​ണ്ടാം​​​​ പ്ര​​​​തി മാ​​​​ർ​​​​ട്ടി​​​​ൻ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച വീ​​​​ഡി​​​​യോ​​​​ക​​​​ൾ അ​​​​തി​​​​ജീ​​​​വി​​​​ത​​​​യെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച മൂ​​​​ന്നു​​​​പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ.

എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഒ​​​​രാ​​​​ളും തൃ​​​​ശൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ര​​​​ണ്ടു​​​​പേ​​​​രു​​​​മാ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ഇ​​​​വ​​​​രു​​​​ടെ കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പോ​​​​ലീ​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല. മാ​​​​ർ​​​​ട്ടി​​​​ൻ അ​​​​തി​​​​ജീ​​​​വി​​​​ത​​​​യു​​​​ടെ പേ​​​​രു​​​​വി​​​​വ​​​​രം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ത​​​​ര​​​​ത്തി​​​​ലും അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ത​​​​ര​​​​ത്തി​​​​ലും അ​​​​ഭി​​​​പ്രാ​​​​യ​​​​പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് തൃ​​​​ശൂ​​​​ർ റേ​​​​ഞ്ച് ഡി​​​​ഐ​​​​ജി​​​​ക്കു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. ഈ ​​​​കേ​​​​സി​​​​ൽ വി​​​​വി​​​​ധ യു​​​​ആ​​​​ർ​​​​എ​​​​ല്ലു​​​​ക​​​​ൾ പ്ര​​​​കാ​​​​രം സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച പോ​​​​സ്റ്റു​​​​ക​​​​ൾ നീ​​​​ക്കം​​​​ചെ​​​​യ്യാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് സി​​​​റ്റി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

വീ​​​​ഡി​​​​യോ ഷെ​​​​യ​​​​ർ ചെ​​​​യ്ത ഇ​​​​രു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം സൈ​​​​റ്റു​​​​ക​​​​ൾ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ്. ഷെ​​​​യ​​​​ർ ചെ​​​​യ്ത ലി​​​​ങ്കു​​​​ക​​​​ൾ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്നു​​​​ണ്ട്.

Tags : Three arrested posting video insulting Athijeevita actress assault case

Recent News

Up