x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വ​ന്‍റി 20യി​ൽ പൊ​ട്ടി​ത്തെ​റി ; ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സി​ലേ​ക്ക്


Published: January 23, 2026 04:58 PM IST | Updated: January 23, 2026 05:02 PM IST

കൊ​ച്ചി: ട്വ​ന്‍റി 20 എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​രു വി​ഭാ​ഗം പാ​ർ​ട്ടി​വി​ടു​ന്നു. വ​ട​വു​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് റ​സീ​ന പ​രീ​ത്, ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ജീ​ൽ മാ​വേ​ലി​ൽ, മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​ഞ്ജു പു​ളി​ഞ്ചോ​ട​ൻ എ​ന്നി​വ​രാ​ണ് കോ​ൺ​ഗ്ര​സി​ലേ​ക്ക് എ​ത്തു​ന്ന​ത്.

കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി മൂ​ന്നു​പേ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സാ​ബു എം. ​ജേ​ക്ക​ബി​നെ രൂ​ക്ഷ​മാ​യി വ​മ​ർ​ശി​ച്ചു. യാ​തൊ​രു കൂ​ടി​യാ​ലോ​ച​ന​യും ഇ​ല്ലാ​തെ​യാ​ണ് ട്വ​ന്‍റി 20 യെ ​എ​ൻ​ഡി​യു​ടെ ഭാ​ഗ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ബി​ജെ​പി​യി​ലേ​ക്കു​ള്ള റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ന്‍​സി​യാ​യി പാ​ർ​ട്ടി മാ​റി.

പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സ​ബ്‌​സി​ഡി ന​ൽ​കാ​നെ​ന്ന പേ​രി​ൽ കൊ​ണ്ടു​വ​ന്ന കാ​ർ​ഡി​നു വേ​ണ്ടി​യു​ള്ള ഫോ​റ​ത്തി​ൽ ജാ​തി, മ​ത കോ​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ പാ​ർ​ട്ടി വി​ട്ടു വ​രു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

 

 

Tags : twenty20 sabu m jacob congress

Recent News

Up