ഷോളി സിദ്ധകുമാർ, മോളി ജേക്കബ്, ജോസ് ചെല്ലപ്പൻ
ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയർപെഴ്സൺ സ്ഥാനം പങ്കു വെക്കാൻ തീരുമാനം. ആദ്യ രണ്ടുവർഷം മോളി ജേക്കബ് ചെയർപേഴ്സണാകും. രണ്ടു വർഷം ഷോളി സിദ്ധകുമാറും ഒരു വർഷം മുസ്‌ലിം ലീഗും എന്ന രീതിയിലാണ് ധാരണ. സാമുദായിക സമവാക്യം മുൻനിറുത്തിയാണ് തീരുമാനം.
മംഗലംവാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ജോസ് ചെല്ലപ്പൻ വൈസ് ചെയർമാനാകും. ഡിസിസി പ്രസിഡന്‍റ് ബി. ബാബുപ്രസാദ്, കെപിസിസി വൈസ് പ്രസിഡന്‍റുമാരായ എ.എ. ഷുക്കൂർ, എം. ലിജു, കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് എന്നിവരുടെ സാന്നിധ്യത്തിൽ ഡിസിസിയിൽ നടന്ന കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിലാണ് തീരുമാനം.
സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ജോസ് ചെല്ലപ്പന്‍റെ പിന്തുണയോടു കൂടിയാണ് ഭൂരിപക്ഷം തികച്ച് കോൺഗ്രസ് നഗരസഭയിൽ അധികാരത്തിൽ എത്തിയത്.
Tags : Alappuzha Municipality Chairperson