x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​നം ക​ഴി​യു​ന്പോ​ൾ മൂ​ന്ന് ഒ​ഴി​വു​ക​ൾ


Published: February 25, 2026 01:29 AM IST | Updated: February 25, 2026 01:29 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​ന​​​ഞ്ചാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ അ​​​വ​​​സാ​​​ന സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ൾ സ​​​ഭ​​​യി​​​ൽ മൂ​​​ന്ന് ഒ​​​ഴി​​​വു​​​ക​​​ൾ. വാ​​​ഴൂ​​​ർ സോ​​​മ​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പീ​​​രു​​​മേ​​​ട്ടി​​​ലും കാ​​​ന​​​ത്തി​​​ൽ ജ​​​മീ​​​ല​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തെ​​ ​​തു​​​ട​​​ർ​​​ന്ന് കൊ​​​യി​​​ലാ​​​ണ്ടി സീ​​​റ്റി​​​ലും നി​​​ല​​​വി​​​ൽ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യി​​​ല്ല.

തൊ​​​ണ്ടി​​​മു​​​ത​​​ൽ കൃ​​​ത്രി​​​മ കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യ ആ​​​ന്‍റ​​​ണി രാ​​​ജു അ​​​യോ​​​ഗ്യ​​​നാ​​​യി. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു കാ​​​ലാ​​​വ​​​ധി ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഈ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്നി​​​ല്ല.

എ​​​ന്നാ​​​ൽ, മ​​​ര​​​ണ​​​വും രാ​​​ജി​​​യും മൂ​​​ലം ഒ​​​ഴി​​​വു വ​​​ന്ന അ​​​ഞ്ചു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്. പി.​​​ടി. തോ​​​മ​​​സി​​​ന്‍റെ വേ​​​ർ​​​പാ​​​ടി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ൽ ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ൽ പി.​​​ടി​​​യു​​​ടെ ഭാ​​​ര്യ ഉ​​​മ തോ​​​മ​​​സ് വി​​​ജ​​​യി​​​ച്ചു. ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു പു​​​തു​​​പ്പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ക​​​ൻ ചാ​​​ണ്ടി ഉ​​​മ്മ​​​ൻ വി​​​ജ​​​യി​​​ച്ചു.

ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ രാ​​​ജി​​വ​​​ച്ച​​​പ്പോ​​​ൾ പാ​​​ല​​​ക്കാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ചു. കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യ​​​തി​​നെ​​ത്തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ യു.​​​ആ​​​ർ. പ്ര​​​ദീ​​​പ് വി​​​ജ​​​യി​​​ച്ചു.

സി​​​പി​​​എം സ്വ​​​ത​​​ന്ത്ര​​​നാ​​​യി​​​രു​​​ന്ന പി.​​​വി. അ​​​ൻ​​​വ​​​ർ സി​​​പി​​​എ​​​മ്മു​​​മാ​​​യു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജി​​​വ​​​ച്ചൊ​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നി​​​ല​​​ന്പൂ​​​ർ സീ​​​റ്റ് എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ നി​​​ന്നു യു​​​ഡി​​​എ​​​ഫി​​​ലെ ആ​​​ര്യാ​​​ട​​​ൻ ഷൗ​​​ക്ക​​​ത്ത് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഇ​​​വി​​​ടെ പി.​​​വി. അ​​​ൻ​​​വ​​​ർ സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ ന​​​ട​​​ന്ന അ​​​ഞ്ച് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ സി​​​റ്റിം​​​ഗ് സീ​​​റ്റ് നി​​​ല​​​നി​​​ർ​​​ത്താ​​​ൻ സാ​​​ധി​​​ക്കാ​​​തെ വ​​​ന്ന​​​തു നി​​​ല​​​ന്പൂ​​​രി​​​ൽ മാ​​​ത്ര​​​മാ​​​ണ്.

സ്പീ​​​ക്ക​​​റാ​​​യി​​​രു​​​ന്ന എം.​​​ബി. രാ​​​ജേ​​​ഷ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ എ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് എ.​​​എ​​​ൻ. ഷം​​​സീ​​​ർ സ്പീ​​​ക്ക​​​ർ ആ​​​യ​​​താ​​​യി​​​രു​​​ന്നു പ​​​തി​​​ന​​​ഞ്ചാം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന സം​​​ഭ​​​വം.

Tags : Legislative Assembly Three vacancies last session Kerala Niyama Sabha peerumedu koyilandy Thiruvananthapuram

Recent News

Up