x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്ത​ല്‍: ഉ​ദ്യോ​ഗ​സ്ഥ ഗൂ​ഢാ​ലോ​ച​ന ത​ള്ളി എ​സ്ഐ​ടി റി​പ്പോ​ർ​ട്ട്


Published: February 13, 2026 03:51 PM IST | Updated: February 13, 2026 03:54 PM IST

തൃ​ശൂ​ർ: ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പുണ്ടാ​യ പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്ത​ല്‍ വി​വാ​ദ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ ഗൂ​ഢാ​ലോ​ച​ന ത​ള്ളി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ (എസ്ഐടി) റി​പ്പോ​ർ​ട്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​ക്കു കൈ​മാ​റി​യ റി​പ്പോ​ർ​ട്ടി​ൽ തി​രു​വ​മ്പാടി ദേ​വ​സ്വ​ത്തി​നെ​തി​രേ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്. രാ​ത്രി​പൂ​ര​ത്തി​നു തി​രു​വ​ന്പാ​ടി​യു​ടെ മ​ഠ​ത്തി​ൽ​വ​ര​വ് സ​മ​യം പോ​ലീ​സ് ലാ​ത്തി​ചാ​ർ​ജ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ങ്ങ​ളാ​ണു തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​ഠ​ത്തി​ൽ​വ​ര​വി​നു തൊ​ട്ടുമു​ന്നി​ലു​ള്ള ഘ​ട​ക​പൂ​ര​ത്തി​നി​ട​യി​ലും പോ​ലീ​സു​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സം​ഭ​വ​ത്തി​ൽ ആ​സൂ​ത്രി​ത നീ​ക്ക​മു​ണ്ടാ​യോ എ​ന്ന കാ​ര്യ​ത്തി​ൽ എ​ഡി​ജി​പി​ത​ല യോ​ഗ​ത്തി​നു ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം. തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്ത​ല്‍ വി​വാ​ദ​ത്തി​ല്‍ 2024 ഒ​ക്ടോ​ബ​റി​ലാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പും പൂ​ര​വും അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ വി​ഷ​യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന​റി​യു​ന്നു. സി​സി​ടി​വി, ഫോ​ൺ എ​ന്നി​വ​യു​ടെ ശാ​സ്ത്രീ​യ​ഫ​ലം വ​ന്നി​ട്ടി​ല്ലെ​ന്നാ​ണു വി​ശ​ദീ​ക​ര​ണം.

 

Tags : Thrissur Pooram SIT report

Recent News

Up