x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​റി​​ഞ്ഞു ക​​ള​​യു​​ക, വ​​ലി​​ച്ചു ക​​യ​​റ്റു​​ക

ഫാ.​ ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ
Published: February 24, 2026 03:33 AM IST | Updated: February 24, 2026 03:33 AM IST

ദൈ​​​​വ​​​​രാ​​​​ജ്യം ക​​​​ട​​​​ലി​​​​ൽ എ​​​​റി​​​​യു​​​​ന്ന വ​​​​ല​​​​യ്ക്കു സ​​​​ദൃ​​​​ശം. ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ ദൈ​​​​വ​​​​രാ​​​​ജ്യ വെ​​​​ളി​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും ചി​​​​ന്ത​​​​നീ​​​​യ​​​​മാ​​​​യ ഒ​​​​രു ഭാ​​​​ഗം. മ​​​​ത്സ്യ​​​​ങ്ങ​​​​ൾ നി​​​​റ​​​​യു​​​​ന്പോ​​​​ൾ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ വ​​​​ല വ​​​​ലി​​​​ച്ചു ക​​​​യ​​​​റ്റു​​​​ന്നു. അ​​​​വ​​​​ർ ചീ​​​​ത്ത മ​​​​ത്സ്യ​​​​ങ്ങൾ എ​​​​റി​​​​ഞ്ഞു ക​​​​ള​​​​യു​​​​ക​​​​യും ന​​​​ല്ല മ​​​​ത്സ്യ​​​​ങ്ങ​​​​ൾ പാ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ ശേ​​​​ഖ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു (മ​​​​ത്താ ​13:48). എ​​​​ല്ലാ വി​​​​ഷ​​​​യ​​​​വും അ​​​​രി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്ന ആ​​​​ത്മീ​​​​യ ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​ന്‍റെ നി​​​​ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണ് ഈ ​​​​ഉ​​​​പ​​​​മാ​​​​ല​​​​ങ്കാ​​​​രം.

ന​​​​മ്മു​​​​ടെ ജീ​​​​വി​​​​ത​​​​വു​​​​മാ​​​​യും ഇ​​​തി​​​നു ബ​​​ന്ധ​​​മു​​​ണ്ട്. ചീ​​​​ത്ത മ​​​​ത്സ്യ​​​​ങ്ങൾ എ​​​​റി​​​​ഞ്ഞു ക​​​​ള​​​യു​​​ക. ചീ​​​ത്ത​​​യാ​​​യ​​​വ​​​യെ എ​​​​റി​​​​ഞ്ഞു ക​​​​ള​​​​യ​​​​ണ​​​മെ​​ന്ന​​താ​​ണ് ബൈ​​​ബി​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന നി​​​ല​​​പാ​​​ടും. വ​​​​ലി​​​​ച്ചു കയ​​​​റ്റു​​​​ക എ​​ന്ന​​തി​​ലും ചി​​ന്തി​​ക്കാ​​നു​​ണ്ട്, ലോ​​​​ക​​​​ത്തി​​​​ൽ​​​നി​​​​ന്ന് എ​​​​ടു​​​​ക്കു​​​​ന്ന എ​​​​ല്ലാ കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​യും ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലേ​​​​ക്കു വ​​​​ലി​​​​ച്ചു കയ​​​​റ്റ​​​​രു​​​​ത്. ചീ​​​ത്ത​​​യു​​​ണ്ടെ​​​ങ്കി​​​ൽ എ​​​​റി​​​​ഞ്ഞു ക​​​​ള​​​​യ​​​​ണം.

►ദ്ര​​വി​​ച്ച് ഉ​​ട​​യാ​​തി​​രി​​ക്കാ​​ൻ◄

ന​​​​മ്മ​​​​ൾ പ​​​​ല​​​​പ്പോ​​​​ഴും​ ചീ​​​​ത്ത മ​​​​ത്സ്യ​​​​ങ്ങ​​​​ളും ന​​​​ല്ല മ​​​​ത്സ്യ​​​​ങ്ങ​​​​ളും ഒ​​​​രു​​​​മി​​​​ച്ചു വ​​​​ലി​​​​ച്ചു കയറ്റും, പാ​​​​ത്ര​​​​ത്തി​​​​ൽ ശേ​​​​ഖ​​​​രി​​​​ക്കും. ഇ​​​തു മ​​​ന​​​സി​​​നെ ഭാ​​​ര​​​പ്പെ​​​ടു​​​ത്തും. വി​​മ​​ർ​​ശ​​നം വ​​ള​​ർ​​ത്താ​​നും ത​​ള​​ർ​​ത്താ​​നും ന​​ട​​ത്താം. ചി​​​​ല​​​​ർ ന​​​മ്മെ ത​​​ള​​​ർ​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ രൂ​​ക്ഷ വി​​​മ​​​ർ​​​ശ​​​നം ന​​​ട​​​ത്തും. ഇ​​​​തു ശ​​​​രി​​​​ക്കും ചീ​​​​ത്ത മ​​​​ത്സ്യ​​​​മാ​​​​ണ്. ഇ​​​തു പാ​​​​ത്ര​​​​ത്തി​​​​ൽ ശേ​​​​ഖ​​​​രി​​​​ക്കേ​​​​ണ്ട ആ​​വ​​ശ്യ​​മി​​ല്ല. അ​​​തു​​​പോ​​​ലെ ചി​​​​ല ആ​​​ളു​​​ക​​​ളോ​​​ടു ന​​​​മ്മ​​​​ൾ ക്ഷ​​​​മി​​​​ക്കാ​​​​തെ ഇ​​​​രി​​​​ക്കു​​​​ന്ന​​​​തും ചീ​​​​ത്ത മ​​​​ത്സ്യ​​​​ങ്ങ​​​​ളെ പാ​​​​ത്ര​​​​ത്തി​​​​ൽ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​നു തു​​​​ല്യ​​​​മാ​​​​ണ്.

ക്ഷ​​​​മ കൊ​​​​ടു​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ഉ​​​​ണ്ടാ​​​​യി​​​​ട്ടും പ്ര​​​തി​​​കാ​​​ര​​​ത്തി​​​നുവേ​​​ണ്ടി അ​​വ സൂ​​​ക്ഷി​​​ച്ചു​​​വ​​​യ്ക്കു​​​ന്ന​​​വ​​​ർ. അ​​​ത് ഉ​​​പ്പു സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ​​​യാ​​​ണ്. ഉ​​​​പ്പി​​​​രി​​​​ക്കു​​​​ന്ന കു​​​​ടം ദ്ര​​​വി​​​ച്ച് ഉ​​​ട​​​ഞ്ഞു​​​പോ​​​കും. ഇ​​​​തു​​​​പോ​​​​ലെ​​​​യാ​​​​ണ് ചീ​​​​ത്ത ചി​​​​ന്ത​​​​ക​​​ളും. അ​​​വ സൂ​​​ക്ഷി​​​ക്കു​​​ന്ന പാ​​​ത്രം ദ്ര​​​വി​​​ച്ചു​​​ട​​​യും.

►പു​​തി​​യ മ​​നു​​ഷ്യ​​ൻ◄

പ​​​​ഴ​​​​യ മ​​​​നു​​​​ഷ്യ​​​​നെ അ​​​​വ​​​​ന്‍റെ ചെ​​​​യ്തി​​​​ക​​​​ളോ​​​​ടു​​​​കൂ​​​​ടെ ദൂ​​​​രെ എ​​​​റി​​​​യാ​​​​ൻ കൊ​​​​ളോ​​​​സോ​​​​സ് 3:10ൽ ​​​പ​​​​റ​​​​യു​​​​ന്നു​. അ​​​​പ്പോ​​​​ൾ ദൂ​​​​രെ എ​​​​റി​​​​യു​​​​ക എ​​​​ന്നു​​​​ള്ള​​​​ത് സു​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​ൽ ആ​​​​ക​​​​മാ​​​​നം പ​​​​ട​​​​ർ​​​​ന്നു കി​​​​ട​​​​ക്കു​​​​ന്ന ആ​​​ധ്യാ​​​​ത്മി​​​​ക​​​​മാ​​​​യ ഒ​​​​രു ദൈ​​​​വി​​​​ക വെ​​​​ളി​​​​പാ​​​​ടാ​​​​ണെ​​ന്നു കാ​​ണാം.

പ​​​​ഴ​​​​യ മ​​​​നു​​​​ഷ്യ​​​​നെ അ​​​​വ​​​​ന്‍റെ ചെ​​​​യ്തി​​​​ക​​​​ളോ​​​​ടു​​​​കൂ​​​ടെ എ​​​ന്ന വാ​​​ക്യം ശ്ര​​​ദ്ധി​​​ക്കു​​​ക. ചി​​​ന്ത​​​യും പ്ര​​​വൃ​​​ത്തി​​​യും ചീ​​​​ത്ത​​​​യാ​​​​ണെ​​​​ങ്കി​​​​ൽ അ​​​തു പ​​​​ഴ​​​​യ​​​​താ​​​ണെ​​​​ന്നു​​​​ള്ള നിലപാടാണ് ബൈ​​​​ബി​​​​ൾ മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ന്ന​​ത്. ചീ​​​​ത്ത​​​​യാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​തു ന​​​​മ്മെ ജ​​​ഡി​​​ക മ​​​​നു​​​​ഷ്യ​​രാ​​​​ക്കും.

സ്ര​​​​ഷ്ടാ​​​​വി​​​​ന്‍റെ പ്ര​​​​തി​​​​ച്ഛാ​​​​യ​​​​യ്ക്കൊ​​​​ത്തു ന​​​​വീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന പു​​​​തി​​​​യ മ​​​​നു​​​​ഷ്യ​​​​നെ സ്വീ​​​​ക​​​​രി​​​​ക്കാ​​​നാ​​​ണ് നോ​​​മ്പു​​​കാ​​​ല​​​ത്തി​​​ന്‍റെ ആ​​​ഹ്വാ​​​നം. സു​​​​വി​​​​ശേ​​​​ഷ വി​​​​ഹി​​​​ത​​​​മ​​​​ല്ലാ​​​​ത്ത ജീ​​​​വി​​​​ത​​​​രീ​​​​തി​​​​ക​​​​ൾ, ജീ​​​​വി​​​​ത ചി​​​​ന്ത​​​​ക​​​​ൾ, പെ​​​​രു​​​​മാ​​​​റ്റ ദൂ​​​​ഷ്യ​​​​ങ്ങ​​​​ൾ, പെ​​​​രു​​​​മാ​​​​റ്റ​​​​രീ​​​​തി​​​​ക​​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം ഈ ​​​​നോ​​​​ന്പു​​​​കാ​​​​ല​​​​ത്ത് എ​​​​റി​​​​ഞ്ഞു ക​​​​ള​​​ഞ്ഞ് പു​​​തി​​​യ മ​​​നു​​​ഷ്യ​​​രാ​​​കാം.

Tags : Hridayavazhi Kalvari

Recent News

Up