കള്ളാർ പുഞ്ചക്കരയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ കാണപ്പെട്ട പുലിയുടെ ജഡം.
കാസർഗോഡ്: കള്ളാറിൽ ജനവാസകേന്ദ്രത്തിൽ പുലിയുടെ ജഡം കണ്ടെത്തി. ബളാൽ റോഡിൽ പുഞ്ചക്കര കോട്ടക്കുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ജഡം കണ്ടെത്തിയത്. രണ്ടാഴ്ചയോളം പഴക്കമുള്ളതായാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം.
വെറ്ററിനറി ഡോക്ടറെ സ്ഥലത്തെത്തിച്ച് പോസ്റ്റുമോർട്ടം നടത്താനാണു തീരുമാനം. വനമേഖലയിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് ഈ പ്രദേശം.
ഏതാനും നാളുകളായി ജില്ലയിൽ പലയിടങ്ങളിലും ജനവാസമേഖലകളിൽ പുലികളെ കാണുന്ന സംഭവങ്ങളുണ്ടായിരുന്നു.
Tags : Kallar Tiger body residential area kasaragod