തിരുവനന്തപുരം: തദ്ദേശ തെഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇന്നും നാളെയും വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരം.
മട്ടന്നൂർ ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കുമുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
അനർഹരെ ഒഴിവാക്കാനും നിലവിലുള്ള ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്താനും സ്ഥാനമാറ്റം വരുത്താനും അപേക്ഷിക്കാം.
പ്രവാസി ഭാരതീയർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഇതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec. kerala.gov.in വെബ്സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷിക്കണം.
Tags : voter list