x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് പിക് അപ് വാനിന്‍റെ പിന്നിൽ ഇടിച്ച് അപകടം


Published: January 5, 2026 03:08 PM IST | Updated: January 5, 2026 03:08 PM IST

വെഞ്ഞാറമൂട്: വാമനപുരം അമ്പലമുക്കിൽ റിംഗ് റോഡിൽ ടൂറിസ്റ്റ് ബസും പിക്അപ് വാനും കൂട്ടിയിടിച്ച് അപകടം. ആളപായമില്ല.

രാവിലെ 11 മണിയോടെ വട്ടയം ഇറക്കത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് പിക് അപ്പ് വാനിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട വാൻ സമീപത്തെ വീടിന്‍റെ മതിലും ഇടിച്ചു തകർത്താണ് നിന്നത്.

ജില്ലാ പഞ്ചായത്ത് അംഗമായ പി.വി. രാജേഷിന്‍റെ വീടിന്‍റെ മതിലാണ് തകർന്നത്. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.

Tags : Tourist bus crash pickup van accident

Recent News

Up