x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിനോദസഞ്ചാരി വെള്ളച്ചാട്ടത്തിൽ വീണുമരിച്ചു


Published: February 20, 2026 01:33 AM IST | Updated: February 20, 2026 01:33 AM IST

മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ പെ​ര​ടി​പ​ള്ള​ത്ത് യു​വാ​വ് പാ​റ​ക്കെ​ട്ടി​ൽ നി​ന്നും തെ​ന്നി വീ​ണ് മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര അ​യി​ര​ക്കു​ഴി വി​വി ഹൗ​സി​ൽ ഷ​ൺ​മു​ഖ​ത്തി​ന്‍റെ മ​ക​ൻ എ​സ്. ദീ​പ​ക് (29) ആ​ണ് മ​രി​ച്ച​ത്.

കൊ​ല്ല​ത്തുനി​ന്നും അ​ഞ്ചം​ഗ സം​ഘം കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ എ​ൽഡി ​ക്ലാ​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന അ​ക്ഷ​യി​നെ കാ​ണു​വാ​നെ​ത്തി​യ​താ​ണ്.​

പെ​ര​ടി പ​ള്ളം ഒ​ള്ള​വ​യ​ൽ പാ​ത​യി​ലെ വെ​ള്ള​ച്ചാ​ട്ടം ക​ണ്ട് പാ​റ​ക്കെ​ട്ടി​ൽ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ദീ​പ​ക് പാ​റ​ക്കെ​ട്ടി​ന്‍റെ താ​ഴ്‌ഭാ​ഗ​ത്ത് ഇ​റ​ങ്ങു​ക​യും അ​പ​ക​ടം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു .

മൃ​ത​ദേ​ഹം മ​റ​യൂ​ർ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജി​ലേ​ക്ക് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കൊ​ണ്ടു​പോ​കും. സ​ഹോ​ദ​രി ദി​വ്യ അ​ഞ്ച​ൽ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​റാ​ണ്.

Tags : Tourist falls waterfall Deepak death

Recent News

Up