x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​ര​ക്ക​രാ​ർ ഇ​ന്ത്യ​യു​ടെ ശ​ക്തി വെ​ളി​പ്പെ​ടു​ത്തു​ന്നു: നി​തി​ൻ ന​ബീ​ൻ


Published: February 8, 2026 01:47 AM IST | Updated: February 8, 2026 01:47 AM IST

തൃ​​​ശൂ​​​ർ: യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യും അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യും ഉ​​​ണ്ടാ​​​ക്കി​​​യ വ്യാ​​​പാ​​​രക്ക​​​രാ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ ശ​​​ക്തി വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താണെന്ന് ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തി​​​ൻ ന​​​ബീ​​​ൻ. തൃ​​​ശൂ​​​രി​​​ൽ കേ​​​ന്ദ്രബ​​​ജ​​​റ്റി​​​നെ​​​ക്കു​​​റി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച സം​​​വാ​​​ദ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വി​​​ക​​​സി​​​ത​​​ഭാ​​​ര​​​തം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ബ​​​ജ​​​റ്റാ​​​ണു കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റേ​​ത്. ഇ​​​ല​​​ക‌്ട്രോ​​​ണി​​​ക്, ബ​​​യോ​​​ഫാ​​​ർ​​​മ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ​​​ൻ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ബ​​​ജ​​​റ്റി​​​ലു​​​ണ്ട്. ധാ​​​തു​​​ഖ​​​ന​​​ന ഇ​​​ട​​​നാ​​​ഴി കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നു ഗു​​​ണം ​​​ചെ​​​യ്യും. നാ​​​ളി​​​കേ​​​രം, ക​​​ശു​​​വ​​​ണ്ടി​​​ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു നേ​​​ട്ട​​​മു​​​ണ്ടാ​​​കും.

കേ​​​ര​​​ള​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ്, എ​​​ൽ​​​ഡി​​​എ​​​ഫ് മു​​​ന്ന​​​ണി​​​ക​​​ൾ ജാ​​​തി​​​യും മ​​​ത​​​വും പ​​​റ​​​ഞ്ഞാ​​​ണു വോ​​​ട്ട് പി​​​ടി​​​ക്കു​​​ന്ന​​​ത്. വി​​​ക​​​സ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്ല. ബി​​​ജെ​​​പി മാ​​​ത്ര​​​മാ​​​ണു വി​​​ക​​​സ​​​നം പ​​​റ​​​യു​​​ന്ന​​​ത്. റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​ത്തി​​​ന് എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​ർ നി​​​ര​​​വ​​​ധി പ​​​ദ്ധ​​​തി​​​ക​​​ൾ കൊ​​​ണ്ടു​​​വ​​​ന്നു. വ​​​ന്ദേ​​​ഭാ​​​ര​​​ത് ട്രെ​​​യി​​​നി​​​നു ല​​​ഭി​​​ച്ച സ്വീ​​​കാ​​​ര്യ​​​ത ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ൽ കോ​​​സ്റ്റ​​​ൽ​​​ ഷി​​​പ്പിം​​​ഗ്, ജ​​​ല​​​ഗ​​​താ​​​ഗ​​​തം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണം. ടൂ​​​റി​​​സം​​​ രം​​​ഗ​​​ത്തും കേ​​​ര​​​ള​​​ത്തി​​​നു സാ​​​ധ്യ​​​ത​​​ക​​​ളേ​​​റെ​​​യാ​​​ണ്. ഇ​​​ട​​​തും വ​​​ല​​​തും അ​​​ഴി​​​മ​​​തി​​​യി​​​ൽ മു​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്നു. കേ​​​ന്ദ്ര​​​ത്തി​​​ലെ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ 11 വ​​​ർ​​​ഷ​​​മാ​​​യി​​​ട്ടും ഒ​​​രു അ​​​ഴി​​​മ​​​തിയാ​​​രോ​​​പ​​​ണം പോ​​​ലു​​​മി​​​ല്ല എ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കേ​​​ര​​​ള​​​ത്തി​​​നു വ​​​ലി​​​യ സാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ട്. പ​​​ക്ഷേ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നേ​​​തൃ​​​ത്വ​​​മി​​​ല്ലെ​​​ന്നും നി​​​തി​​​ൻ പ​​​റ​​​ഞ്ഞു.

ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. പ്ര​​​കാ​​​ശ് ജാ​​​വദേ​​​ക്ക​​​ർ, വി​​​നോ​​​ദ് താ​​​വ്ഡേ, വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ, ബി. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, ജ​​​സ്റ്റി​​​ൻ ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ച്ചു.

 

Tags : Nitin Nabeen BJP President Trade agreement India's strength

Recent News

Up