കോഴിക്കോട്: താമരശേരി ചുരത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ ദിവസങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും താമരശേരി ചുരം വഴി കടത്തിവിടില്ല. ഇത്തരം വാഹനങ്ങൾ താമരശേരി ചുങ്കത്തുനിന്ന് വഴിതിരിഞ്ഞു പോകേണ്ടതാണ്. യാത്രക്കാർക്ക് നാടുകാണി ചുരമോ കുറ്റ്യാടി ചുരമോ യാത്രയ്ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.
ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ വലിയ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനൊപ്പം തന്നെ ഏഴാം വളവ് മുതൽ ലക്കിടി വരെ റോഡിലെ അറ്റകുറ്റപ്പണികളും ഈ ദിവസങ്ങളിൽ നടക്കും. ഈ പ്രവൃത്തികൾ തടസമില്ലാതെ പൂർത്തിയാക്കുന്നതിനാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Tags : Traffic control heavy vehicles Thamarassery Pass