x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്നും നാ​ളെ​യും ട്രെ​യി​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം


Published: November 25, 2025 02:25 AM IST | Updated: November 25, 2025 02:25 AM IST


കൊ​​​ല്ലം: ആ​​​ല​​​പ്പു​​​ഴ, ഓ​​​ച്ചി​​​റ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ യാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ഇ​​​ന്നു രാ​​​ത്രി ഫു​​​ട്ട് ഓ​​​വ​​​ർബ്രി​​​ഡ്ജ് ഗ​​​ർ​​​ഡ​​​ർ സ്ഥാ​​​പി​​​ക്കു​​​ന്ന ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.


ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​ൻ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ വീ​​​ക്ക്‌​​​ലി സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് കാ​​​യം​​​കു​​​ളം ജം​​​ഗ്ഷ​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​നും ഇ​​​ട​​​യി​​​ൽ ട്രെ​​​യി​​​ൻ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കും. എം​​​ജി​​​ആ​​​ർ ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ എ​​​സി സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​നും ഇ​​​ട​​​യി​​​ൽ ട്രെ​​​യി​​​ൻ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ - എം​​​ജി​​​ആ​​​ർ ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ വീ​​​ക്ക്‌​​​ലി എ​​​സി സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് നാ​​​ളെ രാ​​​ത്രി 7.35ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യ​​​ത്ത് എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്ന് പു​​​റ​​​പ്പെ​​​ടും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നും എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​നും ഇ​​​ട​​​യി​​​ൽ ട്രെ​​​യി​​​ൻ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കും.

Tags : Train traffic

Recent News

Up