x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ ഡി​ജി​പി ടോ​മി​ന്‍ ജെ.​ത​ച്ച​ങ്ക​രി​ക്കെ​തി​രാ​യ കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങി


Published: November 1, 2025 05:56 PM IST | Updated: November 1, 2025 05:56 PM IST

കോ​ട്ട​യം: വ​ര​വി​ല്‍ ക​വി​ഞ്ഞ് സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന കേ​സി​ൽ മു​ൻ ഡി​ജി​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​ക്കെ​തി​രെ വി​ചാ​ര​ണ തു​ട​ങ്ങി. കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്.

28 ദി​വ​സം കൊ​ണ്ട് വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കും. കേ​സി​ൽ 130 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കും. 2003 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​ർ​വീ​സ് കാ​ലാ​വ​ധി​യി​ൽ 138 ശ​ത​മാ​ന​മാ​ണ് വ​ര​വി​ൽ കൂ​ടു​ത​ൽ സ്വ​ത്ത് സ​മ്പാ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​തി​ൽ ത​ന്നെ ആ​ദ്യം 64 ല​ക്ഷം രൂ​പ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​തി​വേ​ഗം കേ​സ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഹൈ​ക്കോ​ട​തി​യി​ലും സു​പ്രീം​കോ​ട​തി​യി​ലും വ​ർ​ഷ​ങ്ങ​ളോ​ളം നി​യ​മ വ്യ​വ​ഹാ​രം ന​ട​ന്ന കേ​സാ​ണി​ത്.

Tags : case tomin j thachankary Trial

Recent News

Up