x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​രി​പ​ക്ഷം കി​ട്ടി; എ​രു​മേ​ലി​യി​ൽ യു​ഡി​എ​ഫി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കി​ല്ല


Published: December 13, 2025 02:32 PM IST | Updated: December 13, 2025 02:32 PM IST

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് മി​ക​ച്ച വി​ജ​യം നേ​ടാ​നാ​യെ​ങ്കി​ലും പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കി​ല്ല. ഇ​ത്ത​വ​ണ എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ​മാ​ണ്.

എ​ന്നാ​ൽ യു​ഡി​എ​ഫി​ൽ നി​ന്ന് ഈ ​വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ളും പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് അ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഇ​തോ​ടെ ബി​ജെ​പി, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി വി​ജ​യി​ച്ച ര​ണ്ട് പേ​രി​ലൊ​രാ​ൾ പ്ര​സി​ഡ​ന്‍റാ​കും.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് 14, എ​ൽ​ഡി​എ​ഫ് ഏ​ഴ്, ബി​ജെ​പി ര​ണ്ട്, ഒ​രു സ്വ​ത​ന്ത്ര​നും വി​ജ​യി​ച്ചു.

Tags : local body election result udf erumely

Recent News

Up