തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്.
ശബരിമലയിലേക്ക് സ്വകാര്യ സ്ഥാപനം നൽകിയ ആംബുലൻസ് വാഹനത്തിന്റെ സെക്രട്ടേറിയറ്റിൽ നടന്ന കൈമാറ്റ ചടങ്ങിലാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യ സംഘാടകനായി പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
വാഹനത്തിന്റെ താക്കോൽദാന ചടങ്ങിൽ പ്രതീകാത്മക താക്കോലുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി നിൽക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
നേരത്തേ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചെവിയിൽ മുഖ്യമന്ത്രി എന്തോ പറഞ്ഞു എന്ന തരത്തിലുള്ള ചിത്രം പ്രചരിച്ചിരുന്നെങ്കിലും വീഡിയോ ദൃശ്യത്തിൽ ഇതു വ്യക്തമല്ല.
Tags : Unnikrishnan potty Chief Minister pinarayi vijayan Video footage contest