x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടകംപള്ളിയുടെ മാനനഷ്ടക്കേസിൽ തര്‍ക്ക ഹര്‍ജി നൽകി സതീശൻ


Published: December 1, 2025 02:50 PM IST | Updated: December 1, 2025 03:43 PM IST

തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസിൽ കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ സതീശൻ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രനെതിരായ പരാമര്‍ശത്തിലാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ശബരിമലയിലെ ദ്വാരപാലക ശിൽപം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടംകപള്ളിയോട് ചോദിച്ചാൽ അറിയാമെന്നുമായിരുന്നു സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞത്.

ഒക്ടോബർ എട്ടിന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നു സതീശൻ തർക്ക ഹര്‍ജിയിൽ പറയുന്നു. കടംകപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട ഹർജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും തര്‍ക്ക ഹര്‍ജിയിൽ പറയുന്നു.

പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തിൽ വാർത്താസമ്മേളനം നടത്താൻ പാടില്ല എന്നീ ആവശ്യങ്ങളാണ് കടകംപ്പള്ളി സുരേന്ദ്രന്‍റെ മാനനഷ്ട ഹർജിയിൽ പറയുന്നത്.

Tags : V.D. Satheesan kadakampally surendran defamation case

Recent News

Up