തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ പുനര്‍ജനി കേസില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവിനെതിരെയുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് പ്രതിപക്ഷ നേതാവിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം പുനര്‍ജനി കേസില്‍ വി.ഡി. സതീശനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു.
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ വി.ഡി.സതീശന് ക്ലീന്‍ ചിറ്റ് നല്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. 2025 സെപ്റ്റംബര്‍ 19ന് നല്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Tags : punarjani case v.d.satheesan p.k.kunhalikutty