x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ടി.​പി​യു​ടെ ഗ​തി​യു​ണ്ടാ​കു​മെ​ന്ന് ഭ​യം': സി​പി​എം ഫ​ണ്ട് ത​ട്ടി​പ്പ് ഉ​ന്ന​യി​ച്ച നേ​താ​വി​ന് വ​ധ​ഭീ​ഷ​ണി​യെ​ന്ന് സ​തീ​ശ​ൻ


Published: January 25, 2026 01:38 PM IST | Updated: January 25, 2026 03:24 PM IST

കൊച്ചി: പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന നേതാവ് ഇപ്പോൾ വധഭീഷണി നേരിടുകയാണെന്നും ടി.പിയുടെ ഗതി ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

അഴിമതിയുമായി ബന്ധപ്പെട്ട് സർക്കാർ നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജനാധിപത്യവിരുദ്ധമായ ഇത്തരം സമീപനങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായുള്ള വീടിന്‍റെ തറക്കല്ലിടീൽ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സിപിഎമ്മിന്‍റെ ഗുണ്ടായിസമാണ് കണ്ണൂരിൽ നടക്കുന്നത്. പാർട്ടിയെ എതിർക്കുന്ന ആർക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇത്തരം യുദ്ധപ്രഖ്യാപനങ്ങൾ കൊണ്ടോ ഭീഷണികൾ കൊണ്ടോ തങ്ങളെ തടഞ്ഞുനിർത്താൻ കഴിയില്ല. പാർട്ടിക്കെതിരേ സംസാരിക്കുന്നവരെ ഇല്ലാതാക്കുന്ന രീതിയിലുള്ള സിപിഎമ്മിന്‍റെ ധിക്കാരം നിറഞ്ഞ സമീപനത്തിനെതിരേ അതിശക്തമായി നിലകൊള്ളുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Tags : V.D. Satheesan allegations death threats CPIM

Recent News

Up