കൊച്ചി: വി.കെ. മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ സ്ഥാനം പങ്കിടും. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് കൊച്ചി മേയറാകില്ല.
ലത്തീൻ സമുദായം എന്ന പരിഗണനയും പാർലമെന്ററി പാർട്ടി യോഗത്തിൽ കൗൺസിലർമാരുടെ പിന്തുണയും മിനി മോൾക്ക് ലഭിച്ചു. രണ്ടാമത്തെ ടേം ഷൈനി മാത്യുവിന് നൽകാനും ധാരണയായി. ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും.
കൊച്ചി മേയർ സ്ഥാനത്തേക്ക് ദീപ്തി മേരി വർഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതൽ കേട്ടിരുന്നത്. എന്നാൽ ഇന്നലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ വി.കെ. മിനി മോൾക്കും ഷൈനി മാത്യുവിനുമാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്.
വി.കെ. മിനി മോൾക്ക് 17 പേർ പിന്തുണ നൽകിയപ്പോൾ ഷൈനി മാത്യുവിനെ 19 പേരും പിന്തുണച്ചു. ദീപ്തി മേരി വർഗീസിന് നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. എ, ഐ ഗ്രൂപ്പുകളുടെ സമ്മർദമാണ് ദീപ്തിയ്ക്കു വിനയായത്.
നിയമസഭ തെരഞ്ഞെടുപ്പിൽ ദീപ്തി മേരി വർഗീസിനെ പരിഗണിക്കാമെന്ന ധാരണയും ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.
Tags : V.K. Minimol Shiny Mathew Kochi Mayor