കൊച്ചി: കൊച്ചിയുടെ പുതിയ മേയര്‍ ആയി അഡ്വ. വി.കെ മിനിമോള്‍. 76 അംഗങ്ങളുള്ള കൗണ്‍സിലില്‍ 48 കൗണ്‍സിലര്‍മാരുടെ വോട്ട് നേടിയാണ് മിനിമോള്‍ കൊച്ചിയുടെ മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാലാരിവട്ടം ഡിവിഷനില്‍ നിന്നാണ് മിനിമോള്‍ വിജയിച്ചത്. നഗരസഭയില്‍ തുടര്‍ച്ചയായി നാലാം തവണയാണ് മിനിമോള്‍ ജയിക്കുന്നത്.
യുഡിഎഫ് വിമതനായി മത്സരിച്ച ബാസ്റ്റിന്‍ ബാബുവിന്റെ വോട്ട് കൂടി യുഡിഎഫിന് ലഭിച്ചു. മേയര്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വലിയ തര്‍ക്കം ഉണ്ടായിരുന്നെങ്കിലും അതൊന്നും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. 22 വോട്ടുകളാണ് എല്‍ഡഎഫിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ജഗദംബികയ്ക്ക് ലഭിച്ചത്. ആറ് വോട്ടുകളാണ് ബിജെപിയുടെ പ്രിയ പ്രശാന്തിന് ലഭിച്ചത്.
അതേസമയം, ദീപ്തി മേരി വര്‍ഗീസ് മേയര്‍ ആകുമെന്ന ചര്‍ച്ചകളായിരുന്നു ആദ്യം എത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് എത്തിയത് മിനിമോളിലേക്ക് ആയിരുന്നു. എന്നാല്‍ തനിക്ക് തര്‍ക്കങ്ങളും പരിഭവങ്ങളും ഇനിയില്ലെന്ന് ദീപ്തി ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Tags : V.K. Minimol Kochi Mayor Kochi Corporation