x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​വി.​രാ​ജേ​ഷും ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രും തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ലേ​ക്ക്; പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും


Published: February 8, 2026 06:43 PM IST | Updated: February 8, 2026 06:48 PM IST

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ മേ​യ​ർ വി.​വി.​രാ​ജേ​ഷും ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രും തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തും. ന​ഗ​ര​ത്തി​ന്‍റെ പ്രാ​ഥ​മി​ക വി​ക​സ​ന രേ​ഖ ഇ​തി​നോ​ട​കം ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

വാ​ർ​ഡ് സ​ഭ​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​ശ​ദ​മാ​യ വി​ക​സ​ന രേ​ഖ സ​മ​ർ​പ്പി​ക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യും പു​തി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തും.

തെ​രു​വു​നാ​യ്ക്ക​ളെ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വി.​വി.​രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി.

Tags : V.V.Rajesh Bjp Councillors NewDelhi Narendra Modi

Recent News

Up