തൃശൂര്‍: വടക്കാഞ്ചേരി കോഴ ആരോപണത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്നു സമര്‍പ്പിക്കും.
വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍നിന്നു ലീഗ് സ്വതന്ത്രനായി വിജയിച്ച ഇ.യു. ജാഫർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു വോട്ട് ചെയ്യുകയും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. തുടർന്ന് 50 ലക്ഷം രൂപ സിപിഎം വാഗ്ദാനം ചെയ്തതായുള്ള ജാഫറിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.
സംഭവത്തിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കര വിജിലൻസിനെ സമീപിച്ചിരുന്നു. ഈ കേസിലാണു വിജിലൻസ് ഇന്നു റിപ്പോർട്ട് സമർപ്പിക്കുക.
രണ്ട് എംഎൽഎമാർക്ക് പങ്കുണ്ടെന്ന് ആരോപണം
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ എംഎൽഎമാരായ എ.സി. മൊയ്തീന്, സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവർക്കു പങ്കുണ്ടെന്ന ആരോപണവുമായി കോഴ സംബന്ധിച്ച ഫോണ്‍ സംഭാഷണം പുറത്തുവിട്ട പി.ഐ. ഷാനവാസ്. വള്ളത്തോള്‍ നഗര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുകൂടിയാണു ഷാനവാസ്.
തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം എ.സി. മൊയ്തീന്റെയും സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെയും ദൂതൻ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ച ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫറുമായി ബന്ധപ്പെട്ടെന്നാണ് ആരോപണം. അതിനുശേഷമാണു ഡീൽ ഉറപ്പിച്ചതെന്നും പറയുന്നു. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷമുള്ള ജാഫറിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചാല്‍ എ.സി. മൊയ്തീന്റെ പങ്ക് മനസിലാകും. തന്റെ കൈവശമുള്ള ഫോണ്‍ സംഭാഷണം വിജിലന്‍സിനു കൈമാറും. രാഷ്ട്രീയമായി വിഷയത്തെ നേരിടാനാണു തീരുമാനം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന രീതി തുടരാന്‍ അനുവദിക്കില്ലെന്നും സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.
വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍നിന്നു ലീഗ് സ്വതന്ത്രനായി വിജയിച്ച ഇ.യു. ജാഫർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു വോട്ട് ചെയ്യുകയും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. തുടർന്ന് 50 ലക്ഷം രൂപ സിപിഎം വാഗ്ദാനം ചെയ്തതായുള്ള ജാഫറിന്റെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവരികയും ചെയ്തു. സംഭവത്തിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കര വിജിലൻസിനെ സമീപിച്ചതിനെത്തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Vigilance report Vadakkancheri vote corruption Block Panchayat