x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി.​സ​തീ​ശ​ന് വ​ട്ട്, ഊ​ള​മ്പാ​റ​ക്ക് അ​യ​ക്ക​ണം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ


Published: January 17, 2026 09:41 PM IST | Updated: January 17, 2026 10:38 PM IST

കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഈ​ഴ​വ​നാ​യ ത​ന്നെ മു​ഖ്യ​മ​ന്ത്രി കാ​റി​ൽ ക​യ​റ്റി​യ​ത് സ​തീ​ശ​ന് ഇ​ഷ്ട​മാ​യി​ല്ല. വി.​ഡി.​സ​തീ​ശ​ന് മു​സ്‌​ലിം ലീ​ഗി​ന്‍റെ സ്വ​ര​മാ​ണ് ഇ​പ്പോ​ൾ.

വി.​ഡി.​സ​തീ​ശ​ന് വ​ട്ടാ​ണ്. ഊ​ള​മ്പാ​റ​യ്ക്ക് അ​യ​ക്ക​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​തീ​ശ​ൻ ഈ​ഴ​വ വി​രോ​ധി​യാ​ണ്. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള അ​ട​വ് ന​യ​മാ​ണ് സ​തീ​ശ​ൻ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.

വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്ക് കു​ട​പി​ടി​ച്ച് അ​വ​രു​ടെ ത​ണ​ലി​ൽ നി​ൽ​ക്കു​ന്ന സ​തീ​ശ​ൻ രാ​ഷ്ട്രീ​യ മ​ര്യാ​ദ കാ​ണി​ക്ക​ണം. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​മോ​യെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം. കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക - രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ൽ പു​തി​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് നാ​യാ​ടി മു​ത​ൽ ന​സ്രാ​ണി വ​രെ ഒ​ന്നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്രൈ​സ്ത​വ​രെ ഒ​പ്പം നി​ർ​ത്താ​നു​ള്ള ബി​ജെ​പി​യു​ടെ ശ്ര​മ​ങ്ങ​ൾ ഇ​തു​വ​രെ വി​ജ​യി​ച്ചി​ട്ടി​ല്ല. പി.​സി.​തോ​മ​സ്, അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം എ​ന്നി​വ​രെ മ​ന്ത്രി​മാ​രാ​ക്കി​യി​ട്ടും അ​നി​ൽ ആ​ന്‍റ​ണി​യെ കൂ​ടെ​യു​ണ്ടാ​യി​ട്ടും ബി​ജെ​പി​ക്ക് എ​ന്ത് ഫ​ല​മാ​ണ് ല​ഭി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​വു​മാ​യി മു​മ്പു​ണ്ടാ​യി​രു​ന്ന അ​ക​ൽ​ച്ച ഇ​പ്പോ​ഴില്ല. ജി.സു​കു​മാ​ര​ൻ നാ​യ​ർ​ക്ക് അ​സു​ഖ​മാ​യി​രു​ന്ന​പ്പോ​ൾ താ​ൻ അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ച് ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു​. പ​ഴ​യ രീ​തി​യി​ലു​ള്ള അ​ക​ൽ​ച്ച ഇ​പ്പോ​ൾ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​എ​സ്എ​സും എ​സ്എ​ൻ​ഡി​പി​യും ഒ​ന്നി​ച്ചു​നി​ൽ​ക്ക​ണ​മെ​ന്നും അ​തി​നാ​യി പെ​രു​ന്ന​യി​ലേ​ക്ക് വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ൻ​എ​സ്എ​സി​നെ​യും എ​സ്എ​ൻ​ഡി​പി​യെ​യും ത​മ്മി​ൽ ത​ല്ലി​ച്ച​ത് യു​ഡി​എ​ഫ് ആ​ണെ​ന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Tags : Vellapalli Natesan Criticizes V.D.Satheesan

Recent News

Up