x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​രാ​ടി​ച്ചാ​ൽ ഹൈ​ന്ദ​വർ ഇ​നി​യും അ​ധോ​ഗ​തി​യി​ലേ​ക്കു പോ​കും, ത​ന്നെ ആ​ക്ര​മി​ച്ച​ത് കു​ലം​കു​ത്തി​ക​ൾ: വെ​ള്ളാ​പ്പ​ള്ളി


Published: February 3, 2026 09:20 AM IST | Updated: February 3, 2026 09:43 AM IST

തി​രു​വ​ന​ന്ത​പു​രം: മ​ത ന്യൂ​ന​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സ്വാ​ധീ​നം മൂ​ലം ഭൂ​രി​പ​ക്ഷ​ജ​ന​വി​ഭാ​ഗം അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​വെ​ന്നും സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​ർ ഒ​ന്നി​ക്ക​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. എ​സ്എ​ൻ​ഡി​പി യോ​ഗം മു​ഖ​പ​ത്രം യോ​ഗ​നാ​ഥ​ത്തി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ ലേ​ഖ​നം.

ജാ​തി പ​റ​ഞ്ഞ് പോ​രാ​ടി​ച്ചാ​ൽ ഹൈ​ന്ദ​വ സ​മൂ​ഹം ഇ​നി​യും അ​ധോ​ഗ​തി​യി​ലേ​ക്ക് പോ​കും. അ​ത്ത​രം ദു​ര​വ​സ്ഥ സൃ​ഷ്ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ഐ​ക്യ​ശ്ര​മ​ങ്ങ​ൾ. ഇ​ത് വൈ​കാ​തെ സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മ​നു​ഷ്യ​ന്‍റെ വേ​ദ​ന​യും സ​ന്തോ​ഷ​വും ഒ​ന്നാ​ണെ​ന്ന തി​രി​ച്ച​റി​വ് പ​ല​ർ​ക്കും ഇ​ല്ല. അ​ത് കേ​ര​ള​ത്തി​ന്‍റെ ദു​ര്യോ​ഗ​മാ​ണ്. ഏ​റെ​ക്കാ​ല​മാ​യി ഭൂ​രി​പ​ക്ഷ​ജ​ന​വി​ഭാ​ഗം ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഒ​രു​പാ​ട് ആ​ക്ര​മി​ക്ക​പ്പെ​ട്ട​വ​നാ​ണ് താ​ൻ. ത​ന്നെ ആ​ക്ര​മി​ച്ച​ത് സ​മു​ദാ​യ​ത്തി​ലെ കു​ലം കു​ത്തി​ക​ളാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ ആ​രോ​പി​ക്കു​ന്നു.

Tags : Vellappally nateshan article SNDP

Recent News

Up