തൃശൂര്‍: തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ആദ്യ സംസ്ഥാന കലോത്സവം -വിസാഫ് 2026ന് രജിസ്ട്രേഷനുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 28 മുതല്‍ 31 വരെയാണു കലോത്സവം.
പ്ലസ്ടുവിനു ശേഷം തൊഴിലധിഷ്ഠിത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കു പങ്കെടുക്കാം. സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളിലായി ലോകമെമ്പാടുമുള്ള 25 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്കു നേരിട്ടും ഓണ്‍ലൈനായും പങ്കെടുക്കാം.
ഗ്രാഫിക്സിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍, പൗരപ്രമുഖർ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടുന്ന വിപുലമായ സംഘാടക സമിതിയാണു പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്.
രജിസ്ട്രേഷനുള്ള അവസാന തീയതി മാര്‍ച്ച് 24. വിശദ വിവരങ്ങള്‍ക്ക് www.visaf.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. പ്രഫ. വി.എ. വര്‍ഗീസ്, ഡോ. എം.എന്‍. വിനയകുമാർ, വി.യു. സുരേന്ദ്രന്, ചെറിയാച്ചന് ആന്റണി നെല്ലിശേരി, ബിജു ലാസര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Tags : youth festival Visaf 2026 Registration invited