തിരുവനന്തപുരം: മുന്നണി പ്രവേശനം സംബന്ധിച്ച് താന്‍ വിളിച്ചെന്നും സംസാരിച്ചെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തെളിയിച്ചാല്‍ തല മൊട്ടയടിച്ച് മീശ എടുക്കുമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്. ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടത്തിയെങ്കില്‍ അത് കാണിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് സമയത്ത് വി.ഡി. സതീശനെ വിളിച്ചിരുന്നു. ഗണ്മാന് ആണ് എടുത്തത്. യോഗത്തിലാണെന്ന് മാത്രമാണ് പറഞ്ഞത്. മറ്റ് സംഭാഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരന് പറഞ്ഞു.
സതീശനെപ്പോലെ കള്ളം പറയുന്ന പാര്‍ട്ടിയോട് തര്‍ക്കിക്കാന്‍ മാത്രം വലിയ പാര്‍ട്ടിയല്ല കാമരാജ് കോണ്‍ഗ്രസ്. തര്‍ക്കിച്ച് ആളുകളെ പിണക്കാനില്ല. വിളിച്ച കോളുകള്‍ നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ തയാറാണ്.
എന്‍ഡിഎയില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സ്വതന്ത്രമായി മത്സരിക്കും. നാല് മാസം മുമ്പ് സതീശനുമായും കെ. മുരളീധരനുമായും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും സംസാരിച്ചിരുന്നു. നേരത്തെ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. ഫലം അവര്‍ക്ക് കിട്ടി. നമുക്ക് മാത്രം ഒന്നും കിട്ടിയില്ല. വിലപേശല്‍ എന്നൊന്നില്ല. ജയിപ്പിക്കാന്‍ പറ്റിയില്ലേലും തോല്‍പ്പിക്കാന്‍ പറ്റുമെന്നും വിഷ്ണുപുരം ചന്ദ്രശേഖരന് പറഞ്ഞു.
Tags : Vishnupuram Chandrasekharan vd Satheesan udf