x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല; പ്ര​തി​ക​ൾ​ക്കെ​തി​രെ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി


Published: December 23, 2025 05:37 PM IST | Updated: December 23, 2025 05:37 PM IST

പാ​ല​ക്കാ​ട്: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി രാം ​നാ​രാ​യ​ണ​നെ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി. എ​സ്‍​സി, എ​സ്‍​ടി അ​തി​ക്ര​മം ത​ട​യ​ൽ, ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം (ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 103 (2)) എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.

കേ​സി​ൽ ര​ണ്ട് പേ​രെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ന്ന് ഡി​ജി​പി പ​റ​ഞ്ഞു. പ​ട്ടാ​പ്പ​ക​ൽ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ചേ​ർ​ന്ന് ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​യെ ത​ല്ലി​ക്കൊ​ന്നി​ട്ടും ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചു​മ​ത്താ​ത്ത​തി​ൽ വ​ലി​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ധ​ന​സ​ഹാ​യ​ത്തോ​ടൊ​പ്പം ഗു​രു​ത​ര വ​കു​പ്പു​ക​ൾ കൂ​ടി ചു​മ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു രാം ​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

കു​ടും​ബ​ത്തി​ന് അ​ധി​കൃ​ത​ർ ന​ൽ​കി​യ ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​സ്‍​സി, എ​സ്‍​ടി അ​തി​ക്ര​മം ത​ട​യ​ൽ, ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്താ​ൻ പോ​ലീ​സ് ത​യ്യാ​റാ​യ​ത്. ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സി​ന് തു​ട​ക്ക​ത്തി​ൽ ഉ​ണ്ടാ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

 

Tags : mob lynching walayar police case serious charges

Recent News

Up