x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​കേ​ര​ളത്തിനായി ഒ​പ്പം നി​ൽ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി


Published: January 30, 2026 03:29 AM IST | Updated: January 30, 2026 03:29 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ജ്ഞാ​​​ന സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യി​​​ലൂ​​​ന്നി​​​യ ന​​​വ​​​കേ​​​ര​​​ളം രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​ൻ എ​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ​​​വും പ്ര​​​വാ​​​സി സ​​​മൂ​​​ഹം കേ​​​ര​​​ള​​​ത്തി​​​നു ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യു​​​ടെ അ​​​ഞ്ചാം പ​​​തി​​​പ്പി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. മാ​​​റു​​​ന്ന ലോ​​​കാ​​​വ​​​സ്ഥ​​​യ്ക്ക​​​നു​​​സ​​​രി​​​ച്ച് ന​​​വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ കേ​​​ര​​​ളം പി​​​ന്ത​​​ള്ള​​​പ്പെ​​​ട്ടു​​​പോ​​​കും.

എ​​​ല്ലാ​​​വ​​​ർ​​​ക്കും വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ സ്വാ​​​ദ് അ​​​നു​​​ഭ​​​വ​​​വേ​​​ദ്യ​​​മാ​​​കു​​​ന്നു വി​​​ക​​​സ​​​ന കാ​​​ഴ്ച​​​പ്പാ​​​ടാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള​​​ത്. ഡ​​​ൽ​​​ഹി-​​​മീ​​​റ​​​റ്റ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ‘റാ​​​പ്പി​​​ഡ് റെ​​​യി​​​ൽ ട്രാ​​​ൻ​​​സി​​​റ്റ് സി​​​സ്റ്റം’ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യും പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

നോ​​​ർ​​​ക്ക വ​​​ഴി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന നോ​​​ർ​​​ക്ക കെ​​​യ​​​ർ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​ന്ന​​​ര ല​​​ക്ഷ​​​ത്തോ​​​ളം പ്ര​​​വാ​​​സി​​​ക​​​ൾ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​വ​​​ർ​​​ക്കാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ പ്ര​​​വാ​​​സി ഭ​​​ദ്ര​​​ത പ​​​ദ്ധ​​​തി വ​​​ഴി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ​​​ക്ക് സ​​​ഹാ​​​യം ല​​​ഭി​​​ച്ച​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സ്പീ​​​ക്ക​​​ർ എ.എ​​​ൻ. ഷം​​​സീ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ കെ. ​​​രാ​​​ജ​​​ൻ, വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, കെ.എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, എ.കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, ജി.ആ​​​ർ. അ​​​നി​​​ൽ, ഒ.ആ​​​ർ. കേ​​​ളു, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, ആ​​​ർ. ബി​​​ന്ദു, എം.ബി. രാ​​​ജേ​​​ഷ്, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ. ​​​ജ​​​യ​​​തി​​​ല​​​ക്, നോ​​​ർ​​​ക്ക റൂ​​​ട്സ് സെ​​​ക്ര​​​ട്ട​​​റി ടി.വി. അ​​​നു​​​പ​​​മ, പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി​​​ക​​​ളാ​​​യ എം.എ. യൂ​​​സ​​​ഫ​​​ലി, ര​​​വി പി​​​ള്ള, മ​​​റ്റ് പ്ര​​​മു​​​ഖ പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി​​​ക​​​ൾ, മ​​​റ്റ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Chief Minister Pinarayi vijayan Lok Kerala Sabha

Recent News

Up