x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 30 സീ​റ്റു​ക​ൾ പി​ടി​ക്ക​ണം, കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളോ​ട് നി​തി​ൻ ന​ബീ​ൻ


Published: February 6, 2026 11:49 PM IST | Updated: February 6, 2026 11:50 PM IST

കൊ​ച്ചി: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 30 സീ​റ്റു​ക​ൾ പി​ടി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ. 30 സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും ഈ ​ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ നി​തി​ൻ ന​വീ​ൻ, കൊ​ച്ചി​യി​ൽ ന​ട​ന്ന പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്ത​ക​ർ ബൂ​ത്തു​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും കേ​ന്ദ്രീ​ക​രി​ക്ക​ണം. എ​ല്ലാ നേ​താ​ക്ക​ളും അ​വ​ര​വ​രു​ടെ സ്വ​ന്തം ബൂ​ത്തു​ക​ളി​ൽ പാ​ർ​ട്ടി​യു​ടെ ലീ​ഡ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

 

Tags : Assembly elections Nitin Nabeen BJP leaders Kerala

Recent News

Up