കൊച്ചി: മുസിരിസ് പൈതൃക പദ്ധതിക്ക് യുനെസ്കോ അംഗീകാരം ലഭിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര സ്പൈസ് റൂട്ട് ഉച്ചകോടിയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
മുസിരിസുമായി ബന്ധമുണ്ടായിരുന്ന ലോകത്തിലെ മറ്റു രാജ്യങ്ങളുമായി നയതന്ത്രതലത്തില്‍ സഹകരണം ഉറപ്പാക്കി വേണം ഈ നടപടികളുമായി മുന്നോട്ടുപോകാനെന്ന് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
മുന്‍ ചീഫ് സെക്രട്ടറിയും കൊച്ചി ബിനാലെ ഫൗണ്ടേഷന് ചെയര്‍പേഴ്സണുമായ ഡോ. വി. വേണു, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ മോണ്യുമെന്റ്സ് ആന്‍ഡ് സൈറ്റ്സ് (ഐസിമോസ്) പ്രസിഡന്റ് ഡോ. റിമ ഹൂജ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
മുസിരിസ് പട്ടണത്തിന് ലോകത്തിലെ മറ്റു സ്ഥലങ്ങളുമായുണ്ടായിരുന്ന ബന്ധത്തിന് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡോ. റിമ പറഞ്ഞു. ഇത് ഒരു നിശ്ചിതസ്ഥലത്തു മാത്രമായി ഒതുങ്ങുന്നതല്ല.
അതിനാല്‍ത്തന്നെ മുസിരിസ് പൈതൃക ഇടങ്ങളുടെ ശൃംഖലതന്നെ ഉണ്ടാക്കിയെടുത്ത് അവതരിപ്പിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ വളരെ പ്രധാനമാണെന്ന് ഡോ. വേണു ചൂണ്ടിക്കാട്ടി.
Tags : Uchchakodi UNESCO Muziris Muziris heritage project Spice Route Uchchakodi