x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ലും ക​ല്ലേ​റും; പോ​ലീ​സ് ലാ​ത്തി​വീ​ശി


Published: November 22, 2025 08:15 PM IST | Updated: November 22, 2025 08:57 PM IST

തൃ​ശൂ​ർ: വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​നി​ടെ റോ​ഡ് ബ്ലോ​ക്കാ​യ​തി​നെ ചൊ​ല്ലി സം​ഘ​ര്‍​ഷം. ചെ​റു​തു​രു​ത്തി വെ​ട്ടി​ക്കാ​ട്ടി​രി കെ​ജെ​എം ഓ​ഡി​റ്റോ​റി​യ​ത്തി​ലെ വി​വാ​ഹ​വി​രു​ന്നി​നി​ടെ​യാ​ണ് നാ​ട്ടു​കാ​രു​മാ​യി സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

നി​ര​വ​ധി ആ​ഡം​ബ​ര കാ​റു​ക​ളി​ലാ​ണ് വി​വാ​ഹ സം​ഘം വെ​ട്ടി​ക്കാ​ട്ടി​രി മ​ണ്ഡ​പ​ത്തി​ന് സ​മീ​പം എ​ത്തി​യ​ത്. ഇ​തോ​ടെ റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ കു​ടു​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടു.

ഇ​തോ​ടെ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ചി​ല​ർ​ക്ക് മ​ർ​ദ​ന​മേ​ൽ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​രു വി​ഭാ​ഗ​വും ക​ല്ലെ​റി​ഞ്ഞ​തോ​ടെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി. ക​ല്ലേ​റി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ചെ​റു​തു​രു​ത്തി പോ​ലീ​സ് ലാ​ത്തി വീ​ശി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​വ​ന്ന​ത്. അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന 25 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്നും എ​സ്എ​ച്ച്ഓ പ​റ​ഞ്ഞു.

 

 

Tags : wedding reception roadblock clash police case thrissur

Recent News

Up