തിരുവനന്തപുരം: കുടിശിക അടക്കം സാമൂഹിക സുരക്ഷാ- ക്ഷേമ പെൻഷൻ ഇനത്തിൽ 3600 രൂപ ഈ മാസം ലഭിക്കും.
സർക്കാർ ജീവനക്കാരുടെ ഡിഎ വർധനയും ഈ മാസം മുതൽ നടപ്പാക്കാൻ സർക്കാർ ഉത്തരവിറക്കി. നാലു ശതമാനം ഡിഎയാണ് ജീവനക്കാർക്ക് അധികമായി ലഭിക്കുക. പെൻഷൻകാർക്ക് ക്ഷാമാശ്വാസം ഇനത്തിലും നാലു ശതമാനം അധികമായി ലഭിക്കും.
സാമൂഹികക്ഷേമ പെൻഷൻ വിതരണത്തിനായി 1864 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ ഈ മാസം തന്നെ വിതരണം തുടങ്ങും. അതിനൊപ്പം നേരത്തെ ഉണ്ടായിരുന്ന പെൻഷൻ കുടിശികയിൽ ഉൾപ്പെടുന്ന 1600 രൂപയും നൽകും.
Tags : welfare pension