x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ ​ചെ​യ്യാ​നി​രി​ക്കു​ന്ന​തും.!

ഫാ.​ ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ
Published: February 22, 2026 03:07 AM IST | Updated: February 22, 2026 09:01 AM IST

എ​​ന്താ​​ണ് നീ ​​ചെ​​യ്യാ​​നി​​രി​​ക്കു​​ന്ന​​ത്? ഇ​തും ദൈ​വം ന​മ്മോ​ടു ചോ​ദി​ക്കു​ന്ന ചോ​ദ്യ​മാ​ണ്. നീ ​ചെ​യ്യാ​നി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ നി​ന്‍റെ തെരഞ്ഞെടുപ്പ് ആ​ണ്. നീ ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ങ്കി​ലും ചീ​ത്ത​യാ​ണെ​ങ്കി​ലും അ​തി​നെ നേ​രി​ട്ട് ഇ​ട​പെ​ട്ടു ത​ട​യു​ന്ന​ത​ല്ല ദൈ​വ​ത്തി​ന്‍റെ രീ​തി.

അ​തേ​സ​മ​യം, മ​നഃ​സാ​ക്ഷി എ​ന്ന​തു ദൈ​വ​ത്തി​ന്‍റെ സ്വ​ര​മാ​ണ്. എ​ന്തു കാ​ര്യം ചെ​യ്യു​ന്ന​തി​നു മു​ന്പും ആ ​മ​നഃ​സാ​ക്ഷി​യു​ടെ സ്വ​രം ശ്ര​വി​ക്കാ​ൻ നാം ​സ​മ​യം ക​ണ്ടെ​ത്ത​ണം. ആ ​സ്വ​രം ഗൗ​നി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ ഫ​ല​മാ​യി ജ​യി​ലി​ൽ കി​ട​ക്കു​മ്പോ​ഴോ കേ​സി​ൽ അ​ക​പ്പെ​ട്ടു ക​ഴി​യു​മ്പോ​ഴോ ജീ​വി​ത​ത്തി​ൽ ത​ക​ർ​ച്ച​ക​ൾ നേ​രി​ട്ടു​ക​ഴി​യു​മ്പോ​ഴോ ദൈ​വം എ​ന്നെ എ​ന്തു​കൊ​ണ്ട് ഒാ​ർ​മി​പ്പി​ച്ചി​ല്ല എ​ന്നു വി​ല​പി​ക്കു​ന്ന​തി​ൽ കാ​ര്യ​മി​ല്ല.

മ​നഃ​സാ​ക്ഷി​യു​ടെ സ്വ​രം അ​വ​ഗ​ണി​ക്കു​ന്ന​വ​ർ നാ​ശ​ത്തി​ലേ​ക്കു ചെ​ന്നു വീ​ഴു​ന്ന​താ​ണ് പ​ല​പ്പോ​ഴും കാ​ണു​ന്ന​ത്. തെ​റ്റാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ഒ​രു കാ​ര്യ​ത്തി​ൽ​നി​ന്നു പി​ന്മാ​റാ​തെ നി​ൽ​ക്കു​ന്ന​വ​രെ ദൈ​വം അ​വ​രു​ടെ വ​ഴി​ക്കു​വി​ടും. അ​റി​ഞ്ഞു​കൊ​ണ്ട് തെ​റ്റ് ചെ​യ്യാ​ൻ ത​യാ​റെ​ടു​ത്തി​രു​ന്ന യൂ​ദാ​സി​നോ​ടു​ള്ള യേ​ശു​വി​ന്‍റെ സ​മീ​പ​നം നോ​ക്കു​ക. "അ​​പ്പ​​ക്ക​​ഷ​​ണം സ്വീ​​ക​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നു സാ​​ത്താ​​ൻ അ​​വ​​നി​​ൽ പ്ര​​വേ​​ശി​​ച്ചു. യേ​​ശു അ​​വ​​നോ​​ടു പ​​റ​​ഞ്ഞു: നീ ​​ചെ​​യ്യാ​​നി​​രി​​ക്കു​​ന്ന​​തു വേ​​ഗം ചെ​​യ്യു​​ക' (​​യോ​​ഹ 13:27).

ദൈ​​വം കൈ​​വി​​ട്ട​​വ​​ന്‍റെ അ​​വ​​സ്ഥ അ​​താ​​ണ്. കാലതാമസമില്ലാതെ ദുരന്തമെത്തും. ബൈ​ബി​ളി​ൽ സ്വ​യം ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്തി​യ​വ​രാ​യി കാ​ണു​ന്ന എ​ല്ലാ​വ​രു​ടെ​യും അ​വ​സ്ഥ​യും ഇ​തു​ത​ന്നെ.

► കൂ​ടെ സ​ഞ്ച​രി​ച്ചി​ട്ടും

ദൈ​​വ​​ത്തി​​ന്‍റെ കൂ​​ടെ സ​​ഞ്ച​​രി​​ച്ച ഒ​​രാ​​ളാ​​ണ് യൂ​​ദാ​​സ്,‌ എ​​ന്നി​​ട്ടും അ​യാ​ൾ ക​​ർ​​ത്താ​​വി​​നെ സ്വീ​​ക​​രി​​ച്ചി​​ല്ല. അ​തു​കൊ​ണ്ട് ക​​ർ​​ത്താ​​വി​​നെ ഒ​​റ്റി​​ക്കൊ​​ടു​​ക്കു​​ന്ന കാ​​ര്യ​​മാ​​യാ​​ലും അ​വി​ട​ന്നു പ​​റ​​യു​ന്ന​തു ചെ​യ്യാ​നി​രി​ക്കു​ന്ന​തു വേ​ഗം ചെ​യ്തു​കൊ​ള്ളാ​നാ​ണ്. എ​​ന്താ കാ​​ര്യം, സാ​​ത്താ​​ൻ അ​​വ​​നി​​ൽ പ്ര​​വേ​​ശി​​ച്ചി​​രി​​ക്കു​​ന്നു. അ​​വ​​ൻ ദൈ​​വ​​ത്തെ ത​​ള്ളി​​ക്ക​​ള​​ഞ്ഞു, സാ​​ത്താ​​ന് അ​​വ​​സ​​രം കൊ​​ടു​​ത്തു.

"സാ​​ത്താ​​നു നി​​ങ്ങ​​ൾ അ​​വ​​സ​​രം കൊ​​ടു​​ക്ക​​രു​​ത്' (​​എ​​ഫേ 4:27). കാ​​ര​​ണം സാ​​ത്താ​​ൻ അ​​വ​​സ​​രം അ​​ന്വേ​​ഷി​​ച്ചു​ന​​ട​​ക്കു​​ന്ന ക​​ക്ഷി​​യാ​​ണ്. ആ​​രെ വി​​ഴു​​ങ്ങ​​ണം എ​​ന്ന് ഓ​​ർ​​ത്തു അ​​ല​​റി ന​​ട​​ക്കു​​ന്നു എ​​ന്നു പ​​ത്രോ​​സ് പ​​റ​​യു​​ന്നു​​ണ്ട​​ല്ലോ. "നി​​ങ്ങ​​ളു​​ടെ ശ​​ത്രു​​വാ​​യ പി​​ശാ​​ച് അ​​ല​​റു​​ന്ന സിം​​ഹ​​ത്തെ​​പ്പോ​​ലെ, ആ​​രെ വി​​ഴു​​ങ്ങ​​ണ​​മെ​​ന്ന് അ​​ന്വേ​​ഷി​​ച്ചു​​കൊ​​ണ്ട് ചു​​റ്റി​​ന​​ട​​ക്കു​​ന്നു' (1 പ​​ത്രോ 5:8).

യൂ​​ദാ​​സി​​നെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം സാ​​ത്താ​​ൻ അ​​യാ​​ളെ പ​​കു​​തി​​യും വി​​ഴു​​ങ്ങി. സ്വ​യം സാ​ത്താ​നു വി​ട്ടു​കൊ​ടു​ത്ത സ്ഥി​​തി​​ക്ക് അ​യാ​ളെ പി​​ന്നെ ദൈ​​വ​​ത്തി​​ന് ആ​​വ​​ശ്യ​​മി​​ല്ല. അ​​താ​​ണ് ഈ​​ശോ അ​വ​നോ​ടു പ​​റ​​ഞ്ഞ​​ത്, ചെ​​യ്യാ​​നു​​ള്ള​​തു വേ​​ഗം ചെ​​യ്യാ​​ൻ.

► നി​യ​ന്ത്ര​ണം ന​മ്മു​ടെ പ​ക്ക​ൽ

ന​മ്മ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം ഒ​​രോ വി​​ഷ​​യ​​ത്തി​​ലും ദൈ​​വം വ​​ന്നി​​ട്ട് അ​തു ചെ​​യ്യ​​രു​​ത്, ഇ​തു ചെ​​യ്യ​​രു​​ത് എ​​ന്നു പ​​റ​​യി​​ല്ല. നി​ന്നെ നി​യ​ന്ത്രി​ക്കാ​ൻ ഒ​രു റി​മോ​ട്ട് ക​ൺ​ട്രോ​ളു​മാ​യി​ട്ട​ല്ല ദൈ​വം ഇ​രി​ക്കു​ന്ന​ത്.

നി​​ന​​ക്കു സാ​​മാ​​ന്യ​​ബു​​ദ്ധി​​യും ബോ​​ധ​​വും ഒ​​ക്കെ ആ​​യി​​ക​​ഴി​​ഞ്ഞാ​​ൽ ചെ​യ്യു​ന്ന​വ​യു​ടെ ക​ൺ​ട്രോ​ൾ നി​ന്‍റെ പ​ക്ക​ൽ​ത​ന്നെ​യാ​ണ്. ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ലെ തെ​റ്റും ശ​രി​യും നി​​ന​​ക്ക് അ​​റി​​യാ​​മെ​​ന്നു​​ണ്ടെ​​ങ്കി​​ൽ തെ​​റ്റ് ചെ​​യ്തു ക​​ഴി​​ഞ്ഞാ​​ൽ അ​​തി​​ന്‍റെ പൂ​​ർ​ണ​മാ​​യ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​വും നി​​ന​​ക്കാ​​ണ്.

അ​റി​ഞ്ഞു​കൊ​ണ്ടു തെ​റ്റു​ക​ളി​ൽ മു​ങ്ങി​ക്കു​ളി​ച്ചാ​ൽ അ​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ളും ന​മ്മെ തേ​ടി​വ​രും. ആ ​സ​മ​യ​ത്തു ഒ​രു​പ​ക്ഷേ നി​​ന്നെ സ​​ഹാ​​യി​​ക്കാ​​ൻ ആ​​രും ഉ​​ണ്ടാ​​വി​​ല്ല. ക​​ർ​​ത്താ​​വി​​ന്‍റെ നി​​ല​​പാ​​ടു​ത​​ന്നെ ക​​ണ്ടി​​ല്ലേ, "ചെ​​യ്യാ​​നു​​ള്ള​​ത് വേ​​ഗം ചെ​​യ്യാ​​ൻ'!

നീ ​​ചെ​​യ്യാ​​നു​​ള്ള​​തു വേ​​ഗം ചെ​​യ്തു മാ​​റാ​​ൻ പ​​റ​​യും. അ​​ങ്ങ​​നെ യൂ​​ദാ​​സ് പോ​​യി ജീ​വി​ത​മ​വ​സാ​നി​പ്പി​ച്ചു. ഭാ​​വി​​കാ​​ല​​ങ്ങ​​ളി​​ൽ ചെ​​യ്യാ​​നി​​രി​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ൾ ദൈ​​വ​​ത്തി​​നു നി​​ര​​ക്കു​​ന്ന​വ​യാ​ക​ണ​മെ​ന്ന് ഈ ​നോ​മ്പാ​ച​ര​ണം ന​മ്മോ​ടു മ​ന്ത്രി​ക്കു​ന്നു.

Tags : Hridayavazhi Kalvari

Recent News

Up