x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ ഇപ്പോൾ എന്തു ചെയ്യുന്നു?

ഫാ.​ ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ
Published: February 21, 2026 01:11 AM IST | Updated: February 21, 2026 01:11 AM IST

അപ്പോൾ ഏ​​​​ലി​​​​യാ, മേ​​​​ല​​​​ങ്കി​​​​കൊ​​​​ണ്ട് മു​​​​ഖം മ​​​​റ​​​​ച്ചു പു​​​​റ​​​​ത്തേ​​​​ക്കു വ​​​​ന്ന് ഗു​​​​ഹാ​​​​മു​​​​ഖ​​​​ത്തു​​​​നി​​​​ന്നു. അ​​​​പ്പോ​​​​ൾ അ​​​​വ​​​​ൻ ഒ​​​​രു സ്വ​​​​രം കേ​​​​ട്ടു: ഏ​​​​ലി​​​​യാ, നീ ​​​​ഇ​​​​വി​​​​ടെ എ​​​​ന്തു ചെ​​​​യ്യു​​​​ന്നു? (1 രാ​​​​ജാ19:13). ദൈ​​​വ​​​ത്തി​​​ന്‍റെ ഈ ​​​ചോ​​​ദ്യം ഓ​​​​രോ ദി​​​​വ​​​​സ​​​​വും ന​​​​മ്മോ​​​​ടു​​​ത​​​ന്നെ ചോ​​​​ദി​​​​ക്ക​​​ണം. നീ ​​​​ഇ​​​​വി​​​​ടെ ഇ​​​​പ്പോ​​​​ൾ എ​​​​ന്ത് ചെ​​​​യ്യു​​​​ന്നു?... സെ​​​​മി​​​​നാ​​​​രി​​​യി​​​ലെ സ്റ്റ​​​​ഡി ഹാ​​​​ളി​​​​ൽ പ​​​​ഠ​​​ന സ​​​മ​​​യ​​​ത്ത് ഓ​​​​രോ മ​​​​ണി​​​​ക്കൂ​​​​ർ ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ ഒ​​​​രു ചെ​​​​റി​​​​യ മ​​​​ണി​​​​കി​​​​ലു​​​​ക്കു​​​മാ​​​യി​​​രു​​​ന്നു.

ആത്മപരിശോധനയ്ക്കു വേ​​​​ണ്ടി​​​​യാ​​​ണ് ഈ ​​​​മ​​​​ണി​​​​കി​​​​ലു​​​​ക്കം. ഇ​​​​പ്പോ​​​​ൾ ന​​​​മ്മ​​​​ൾ എ​​​​ന്തു ചെ​​​​യ്യു​​​​ന്നു എ​​​​ന്നാ​​​​ണ് മ​​​​ണി​​​​കി​​​​ലു​​​​ക്ക​​​​ത്തി​​​​ന്‍റെ ചോ​​​​ദ്യം. പ​​​​ഠി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​പ​​​​ക​​​​രം ചി​​​​ല​​​ർ പ​​​​ടം വ​​​​ര​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രി​​​​ക്കും. മ​​​ണി​​​കി​​​ലു​​​ങ്ങു​​​മ്പോ​​​ൾ അ​​​തെ​​​ല്ലാം മാ​​​റ്റി​​​വ​​​ച്ചു സ്വ​​​​യം സോ​​​​റി പ​​​​റ​​​​ഞ്ഞി​​​​ട്ടു വീ​​​ണ്ടും പ​​​​ഠി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങും.

►സംരക്ഷണം നഷ്ടമായാൽ

റീ​​​​ൽ​​​​സ് നോ​​​​ക്കി ജീ​​​​വി​​​​തം തീ​​​ർ​​​​ക്കു​​​​ന്ന ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഗ​​​​തി​​​​കേ​​​​ട് സ​​​​മ​​​​യ​​​​ന​​​​ഷ്ടം ത​​​​ന്നെ. മു​​​ഴു​​​വ​​​ൻ സ​​​മ​​​യ​​​വും മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​വ​​​രെ കാ​​​ണു​​​മ്പോ​​​ൾ ക​​​​ഴു​​​​ത്ത് ചോ​​​​ദ്യ​​​​ചി​​​​ഹ്നം പോ​​​​ലെ ഒ​​​​ടി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന മ​​​​നു​​​​ഷ്യ​​​​രാ​​​കു​​​മോ അ​​​ടു​​​ത്ത ത​​​ല​​​മു​​​റ എ​​​ന്നു തോ​​​ന്നി​​​പ്പോ​​​കും. നീ ​​​​ഇ​​​​വി​​​​ടെ എ​​​​ന്ത് ചെ​​​​യ്യു​​​​ന്നു? ദൈ​​​​വ​​​​ത്തി​​​​ന്‍റെ ആ ​​​​ചോ​​​​ദ്യം ന​​​​മ്മ​​​​ളോ​​​​ടു​​​ത​​​ന്നെ ചോ​​​​ദി​​​​ച്ചാ​​​​ൽ വേ​​​​ണ്ടാ​​​​ത്ത കാ​​​​ഴ്ച​​​​ക​​​​ൾ ക​​​​ണ്ട് ജീ​​​​വി​​​​തം വ്യ​​​​ർ​​​​ഥ​​​​മാ​​​​കാ​​​​തി​​​​രി​​​​ക്കും. ശ​​​രീ​​​രം ഉ​​​ര​​​യു​​​ക​​​യോ ഒ​​​ടി​​​യു​​​ക​​​യോ ഒ​​​ക്കെ ചെ​​​യ്താ​​​ൽ വീ​​​ണ്ടും കൂ​​​ടി​​​ച്ചേ​​​രും. മു​​​റി​​​വു​​​ക​​​ൾ മാം​​​സം വ​​​ന്നു മൂ​​​ടും. എ​​​ന്നാ​​​ൽ, ത​​​ല​​​ച്ചോ​​​റി​​​ന്‍റെ ഒ​​​രു അം​​​ശം പോ​​​യാ​​​ൽ ന​​​മു​​​ക്ക് സാ​​​ര​​​മാ​​​യ കു​​​ഴ​​​പ്പ​​​ങ്ങ​​​ളു​​​ണ്ടാ​​​കാം. അ​​​തു​​​കൊ​​​ണ്ടാ​​​ണ് ദൈ​​​വം ത​​​ല​​​ച്ചോ​​​റി​​​നെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ത​​​ല​​​യോ​​​ട്ടി ത​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

ദൈ​​​വ​​​സം​​​ര​​​ക്ഷ​​​ണം എ​​​ന്ന​​​ത് ഒ​​​രു വ​​​സ്തു​​​ത​​​യാ​​​ണ്. എ​​​ന്നാ​​​ൽ, ന​​​മ്മു​​​ടെ അ​​​ഹ​​​ങ്കാ​​​രംകൊ​​​ണ്ട് ഈ ​​​സം​​​ര​​​ക്ഷ​​​ണം ന​​​മ്മ​​​ൾതന്നെ പ​​​ല​​​പ്പോ​​​ഴും ന​​​ഷ്ട​​​മാ​​​ക്കും. ഹെ​​​ൽ​​​മ​​​റ്റ് വ​​​യ്ക്കാ​​​തെ ബൈ​​​ക്കി​​​ലും മ​​​റ്റും ചീ​​​റി​​​പ്പാ​​​ഞ്ഞു​​​പോ​​​യി ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​വ​​​രെ ക​​​ണ്ടി​​​ട്ടി​​​ല്ലേ...

►ഒരു മണികിലുക്കം

ഒ​​​രാ​​​ളി​​​ൽ അ​​​​ഹ​​​​ങ്കാ​​​​രം വ​​​​ന്നാ​​​​ൽ ദൈ​​​​വം അ​​​​പ്പോ​​​​ൾ​​​ത്ത​​​​ന്നെ അ​​​​വി​​​​ടെ​​​​നി​​​​ന്നു മാ​​​​റും. അ​​​തോ​​​ടെ ന​​​മ്മു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​വും ന​​​ഷ്ട​​​മാ​​​കും. "നീ ​​​ഇ​​​പ്പോ​​​ൾ എ​​​ന്തു ചെ​​​യ്യു​​​ന്നു' എ​​​ന്നു​​​ള്ള ചോ​​​ദ്യ​​​ത്തി​​​ന്‍റെ പ്ര​​​സ​​​ക്തി ഇ​​​ത്ത​​​രം ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​ണ്.

അ​​​പ്പോ​​​ൾ ന്യാ​​​യ​​​മാ​​​യ ഉ​​​ത്ത​​​രം ന​​​മു​​​ക്ക് ഉ​​​ണ്ടാ​​​ക​​​ണം. വാ​​​ഹ​​​നം അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ൽ പ​​​റ​​​ത്താ​​​ൻ തോ​​​ന്നു​​​മ്പോ​​​ൾ ഈ ​​​ചോ​​​ദ്യം സ്വ​​​യം ചോ​​​ദി​​​ക്ക​​​ണം. പ​​​ല അ​​​പ​​​ക​​​ട​​​ങ്ങ​​​ളും ന​​​മ്മ​​​ളി​​​ൽ​​​നി​​​ന്ന് അ​​​ക​​​ന്നു​​​പോ​​​കും. റീ​​​ൽ​​​സി​​​ൽ ജീ​​​വി​​​തം കു​​​ടു​​​ങ്ങി​​​പ്പോ​​​കു​​​ന്പോ​​​ൾ ഈ ​​​ചോ​​​ദ്യം ഉ​​​യ​​​ര​​​ണം... അ​​​പ്പോ​​​ൾ കു​​​റ​​​ച്ചൊ​​​ക്കെ അ​​​തി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കാ​​​ൻ പ്ര​​​ചോ​​​ദ​​​നം കി​​​ട്ടും. അ​​​പ്പോ​​​ഴാ​​​ണ് ജീ​​​വി​​​തം ദൈ​​​വ​​​ത്തി​​​നു നി​​​ര​​​ക്കു​​​ന്ന​​​താ​​​കു​​​ന്ന​​​ത്.

ദൈ​​​​വം ഈ ​​​​ചോ​​​​ദ്യം ഏ​​​​ലി​​​​യ​​​​യോ​​​​ടു ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ൾ ഏ​​​​ലി​​​​യ പ​റ​ഞ്ഞ​തു ശ്ര​ദ്ധേ​യ​മാ​ണ്, "ഞാ​​​​ൻ നി​​​​ന്നെ​​​​ക്കു​​​​റി​​​​ച്ചു ത​​​​ന്നെ ഓ​​​​ർ​​​​ത്തു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.'' അ​​​​തി​​​​നേ​​​​ക്കാ​​​​ൾ ന​​​​ല്ല ഉ​​​​ത്ത​​​​രം വേ​​​​റെ​യു​​​​ണ്ടോ? നി​​​​ന്നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള തീ​​​​ക്ഷ്ണ​​​​ത​യി​ൽ ഞാ​​​​ൻ ജ്വ​​​​ലി​​​​ക്കു​​​​ക​​​​യാ​​​​ണ് (1 രാജാ 19:10). ഇ​​​​ട​​​​യ്ക്കൊ​​​​ക്കെ ഓ​​​​ർ​​​​ക്കും ഏലി​​​​യ​​​​യെ​പ്പോ​ലെ ഇ​ങ്ങ​നെ പ​​​​റ​​​​യാ​​​​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ... ആ​ഴ്ച​യി​ൽ ഒ​രു പ്രാ​വ​ശ്യ​മെ​ങ്കി​ലും ഇ​ങ്ങ​നെ പ​റ​യാ​ൻ ക​ഴി​ഞ്ഞാ​ൽ അ​തു വ​​​​ലി​​​​യ അ​​​​നു​​​​ഗ്ര​​​​ഹ​​​​മാ​​​​ണ്. വ​ർ​ത്ത​മാ​ന കാ​ല​ത്തോ​ടു ന​മ്മ​ൾ കാ​​​​ണി​​​​ക്കു​​​​ന്ന ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ദൈ​​​​വം നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന ഒ​​​​രു മേ​​​​ഖ​​​​ല​​​​യാ​​​​ണ്. ഇടയ്ക്കിടെ ഒരു മണികിലുക്കം ജീവിതത്തിൽ ഉണ്ടായാൽ ദൈ​​​​വ​​​​ത്തി​​​​ന്‍റെ
സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ജീ​​​​വി​​​​ക്കാനാകും.

Tags : Hridayavazhi kalvari

Recent News

Up