x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ്ഞാ​ന​സ​ദ​സി​നിടെ കാ​ട്ടു​പ​ന്നി​യാ​ക്ര​മ​ണം: മൂ​ന്നു​ പേ​ര്‍​ക്കു പ​രി​ക്ക്


Published: February 23, 2026 05:11 AM IST | Updated: February 23, 2026 05:11 AM IST

നീ​​​ലേ​​​ശ്വ​​​രം: വാ​​​യ​​​ന​​​ശാ​​​ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന വി​​​ജ്ഞാ​​​ന​​​സ​​​ദ​​​സി​​​നി​​​ടെ ഓ​​​ര്‍​ക്കാ​​​പ്പു​​​റ​​​ത്തു​​​ണ്ടാ​​​യ കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ വാ​​​യ​​​ന​​​ശാ​​​ല സെ​​​ക്ര​​​ട്ട​​​റി ഉ​​​ള്‍​പ്പെ​​​ടെ മൂ​​​ന്നു​ പേ​​​ര്‍​ക്ക് പ​​​രി​​​ക്ക്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 6.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ചാ​​​യ്യോ​​​ത്ത് സ്‌​​​കൂ​​​ളി​​​നു സ​​​മീ​​​പം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന എം​​​ജി സ്മാ​​​ര​​​ക വാ​​​യ​​​ന​​​ശാ​​​ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ സ​​​മാ​​​പ​​​ന​​​ത്തി​​​നി​​​ടെയാ​​ണു കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​ത്. വാ​​​യ​​​ന​​​ശാ​​​ല സെ​​​ക്ര​​​ട്ട​​​റി പി. ​​​ബാ​​​ബു​​​രാ​​​ജ​​​ന്‍, വാ​​​യ​​​ന​​​ശാ​​​ല അം​​​ഗ​​​ങ്ങ​​​ളാ​​​യ അ​​​പ്പു, വി. ​​​അ​​​ജി​​​ത് എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്.ബാ​​​ബു​​​രാ​​​ജ​​​ൻ കാ​​​ഞ്ഞ​​​ങ്ങാ​​​ട് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും മ​​​റ്റു ര​​​ണ്ടു പേ​​​ർ നീ​​​ലേ​​​ശ്വ​​​രം തേ​​​ജ​​​സ്വി​​​നി ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

Tags : Wild boar attack during

Recent News

Up