x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവതിയെ പീഡിപ്പിച്ച സംഭവം: വടകര ഡിവൈഎസ്പിയെ തൊടാന്‍ മടിച്ച് സര്‍ക്കാര്‍


Published: December 22, 2025 02:03 AM IST | Updated: December 22, 2025 02:03 AM IST

കോ​​ഴി​​ക്കോ​​ട്: അ​​നാ​​ശാ​​സ്യ​​ക്കേ​​സി​​ല്‍ പി​​ടി​​ക്ക​​പ്പെ​​ട്ട യു​​വ​​തി​​യെ കേ​​സി​​ല്‍നി​​ന്നൊ​​ഴി​​വാ​​ക്കാ​​മെ​​ന്ന് പ​​റ​​ഞ്ഞ് പ​​ല ത​​വ​​ണ പീ​​ഡി​​പ്പി​​ച്ചെ​​ന്ന ആ​​രോ​​പ​​ണം നേ​​രി​​ടു​​ന്ന വ​​ട​​ക​​ര ഡി​​വൈ​​എ​​സ്പി എ. ​​ഉ​​മേ​​ഷി​​നെ​​തി​​രേ ബ​​ലാ​​ത്സം​​ഗ കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​തെ സ​​ര്‍ക്കാ​​ര്‍ സം​​ര​​ക്ഷി​​ക്കു​​ന്നു​​വെ​​ന്ന ആ​​രോ​​പ​​ണം ശ​​ക്ത​​മാ​​കു​​ന്നു.

ഭ​​ര​​ണ​​ക​​ക്ഷി യൂ​​ണി​​യ​​നി​​ൽ​​പ്പെ​​ട്ട ഉ​​മേ​​ഷി​​നെ ര​​ക്ഷി​​ക്കാ​​നും പ​​രാ​​തി​​ക്കാ​​രി​​യി​​ല്‍ സ​​മ്മ​​ര്‍ദം ചെ​​ലു​​ത്തി കേ​​സ് തേ​​ച്ചു​​മാ​​യ്ച്ചു ക​​ള​​യാ​​നും നീ​​ക്കം സ​​ജീ​​വ​​മാ​​ണെ​​ന്ന ആ​​രോ​​പ​​ണ​​വും ഉ​​യ​​രു​​ന്നു​​ണ്ട്.

അ​​ടു​​ത്തി​​ടെ ജീ​​വ​​നൊ​​ടു​​ക്കി​​യ ചെ​​ര്‍പ്പു​​ള​​ശേ​​രി സി​​ഐ ബി​​നു തോ​​മ​​സി​​ന്‍റെ ആ​​ത്മ​​ഹ​​ത്യ​​ക്കു​​റി​​പ്പി​​ലാ​​യി​​രു​​ന്നു ഉ​​മേ​​ഷി​​നെ​​തി​​രേ ഗു​​രു​​ത​​ര ആ​​രോ​​പ​​ണം ഉ​​യ​​ര്‍ന്ന​​ത്. ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത യു​​വ​​തി​​യെ ഉ​​മേ​​ഷ് അ​​വ​​രു​​ടെ വീ​​ട്ടി​​ലെ​​ത്തി പീ​​ഡി​​പ്പി​​ച്ചു​​വെ​​ന്നാ​​യി​​രു​​ന്നു ആ​​ത്മ​​ഹ​​ത്യാ​​ക്കു​​റി​​പ്പി​​ലെ ആ​​രോ​​പ​​ണം. ഉ​​മേ​​ഷ് 2014ല്‍ ​​വ​​ട​​ക്ക​​ഞ്ചേ​​രി സി​​ഐ ആ​​യി​​രു​​ന്ന കാ​​ല​​ത്താ​​യി​​രു​​ന്നു സം​​ഭ​​വം. അ​​ന്ന് എ​​സ്‌​​ഐ ആ​​യി​​രു​​ന്നു ബി​​നു തോ​​മ​​സ്.

ബി​​നു തോ​​മ​​സി​​ന്‍റെ ആ​​ത്മ​​ഹ​​ത്യാ​​ക്കു​​റി​​പ്പി​​ല്‍ ഉ​​മേ​​ഷി​​നെ​​തി​​രേ ഉ​​ന്ന​​യി​​ച്ച ആ​​രോ​​പ​​ണം ശ​​രി​​വ​​ച്ചാ​​ണ് യു​​വ​​തി അ​​ടു​​ത്തി​​ടെ വീ​​ണ്ടും പാ​​ല​​ക്കാ​​ട് ക്രൈം​​ബ്രാ​​ഞ്ചി​​നു മൊ​​ഴി ന​​ല്‍കി​​യ​​ത്. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ എ​​സ്പി ഡി​​ജി​​പി​​ക്ക് റി​​പ്പോ​​ര്‍ട്ട് ന​​ല്‍കി ആ​​ഴ്ച​​ക​​ളാ​​യി​​ട്ടും ഇ​​തു​​സം​​ബ​​ന്ധി​​ച്ച ഫ​​യ​​ല്‍ പൊ​​ടി​​പി​​ടി​​ച്ചു​​കി​​ട​​ക്കു​​ക​​യാ​​ണ്. സ​​സ്‌​​പെ​​ന്‍ഷ​​ന​​ല്ലാ​​തെ ഉ​​മേ​​ഷി​​നെ​​തി​​രേ മ​​റ്റൊ​​രു ന​​ട​​പ​​ടി​​യും ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പ് സ്വീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. ത​​ന്നെ ലൈം​​ഗി​​ക അ​​തി​​ക്ര​​മ​​ണ​​ത്തി​​നു വി​​ധേ​​യ​​യാ​​ക്കി​​യെ​​ന്നു യു​​വ​​തി വ്യ​​ക്ത​​മാ​​യ മൊ​​ഴി ന​​ല്‍കി​​യി​​ട്ടും ബ​​ലാ​​ത്സം​​ഗ​​ക്കേ​​സ് ചു​​മ​​ത്താ​​ന്‍ ത​​യാ​​റാ​​യി​​ട്ടി​​ല്ല.

കേ​​സ് എ​​ടു​​ക്കാ​​തെ വി​​ട്ട​​യ​​ച്ച യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ക്കാ​​ന്‍ ഉ​​മേ​​ഷ് ത​​ന്നെ നി​​ര്‍ബ​​ന്ധി​​ച്ചി​​രു​​ന്നു​​വെ​​ന്നും ബി​​നു തോ​​മ​​സി​​ന്‍റെ ആ​​ത്മ​​ഹ​​ത്യാ​​ക്കു​​റി​​പ്പി​​ലു​​ണ്ടാ​​യി​​രു​​ന്നു. യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ച്ച വി​​ഷ​​യം പ​​റ​​ഞ്ഞ് ഉ​​മേ​​ഷ് ത​​ന്നെ നി​​ര​​ന്ത​​രം മാ​​ന​​സി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​മാ​​യി​​രു​​ന്നു​​വെ​​ന്നും ബി​​നു തോ​​മ​​സ് ആ​​രോ​​പി​​ച്ചി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ര്‍ന്ന് ക്രൈം​​ബ്രാ​​ഞ്ച് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ത​​നി​​ക്കൊ​​പ്പം പി​​ടി​​യി​​ലാ​​യ​​വ​​രി​​ല്‍നി​​ന്ന് ഡി​​വൈ​​എ​​സ്പി കൈ​​ക്കൂ​​ലി വാ​​ങ്ങി​​യെ​​ന്നും യു​​വ​​തി പ​​റ​​ഞ്ഞി​​രു​​ന്നു.

പോ​​ലീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ സം​​സ്ഥാ​​ന നേ​​താ​​വാ​​ണ് ഉ​​മേ​​ഷ്. ഉ​​മേ​​ഷി​​നെ ര​​ക്ഷി​​ക്കാ​​ന്‍ അ​​സോ​​സി​​യേ​​ഷ​​നി​​ലെത​​ന്നെ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ച​​ര​​ടു​​വ​​ലി​​ക്കു​​ന്നു​​ണ്ടെ​​ന്ന ആ​​ക്ഷേ​​പ​​വും ശ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്. യു​​വ​​തി മൊ​​ഴി​​യി​​ല്‍ ഉ​​റ​​ച്ചു​​നി​​ന്നാ​​ല്‍ വൈ​​കി​​യാ​​ലും ഉ​​മേ​​ഷി​​നെ​​തി​​രേ ബ​​ലാ​​ത്സം​​ഗ​​ക്കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​തി​​രി​​ക്കാ​​ന്‍ സാ​​ധി​​ക്കി​​ല്ല.

Tags : Vadakara DySP Woman rape incident Government reluctant to touch Kerala Police Dysp P Umesh

Recent News

Up