തിരുവനന്തപുരം: കേരള സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിയുടെ രജിസ്ട്രേഷൻ നടത്തുന്നതിന് അക്ഷയ കേന്ദ്രങ്ങൾ ഈടാക്കേണ്ട സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ ഉത്തരവായി.
രജിസ്ട്രേഷന് 40 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. സ്കാനിംഗ്, പ്രിന്റിംഗ് തുടങ്ങിയവയ്ക്ക് പേജ് ഒന്നിനു മൂന്നു രൂപ എന്ന നിരക്ക് നേരത്തേ നിശ്ചയിച്ചിരുന്നു.
ദുർബല വിഭാഗത്തിൽ പെടുന്ന, മറ്റു ക്ഷേമ പെൻഷനുകൾക്കൊന്നും അർഹതയില്ലാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് സ്ത്രീസുരക്ഷാ പദ്ധതി.
Tags : Women's safety scheme Service charge registration fixed Akshaya Kendra