കുറവിലങ്ങാട്: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് വയലാ ആനപ്പാറയിൽ ജോസ്വിൻ ബിനോ (23) ആണ് മരിച്ചത്.
എംസി റോഡിൽ വെമ്പള്ളി ജംഗഷനു സമീപമായിരുന്നു അപകടം. വയലായിൽനിന്ന് ഏറ്റുമാനൂർക്ക് പോകുകയായിരുന്നു ജോസ്വിൻ. എതിർ ദിശയിൽനിന്ന് കുറവിലങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു ട്രാവലർ.
സംസ്കാരം ഇന്ന് 4.30ന് കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മുതദേഹം ഇന്ന് രാവിലെ ഒൻപതിന് വയലായിലെ വീട്ടിലും 11ന് കടപ്ലാമറ്റം മണ്ണാത്തിപ്പാറയിലെ വസതിയിലും പൊതുദർശനത്തിന് വയ്ക്കും.
Tags : car accident man dies Joswin Bino death