x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊ​ബൈ​ൽ ഫോ​ൺ എ​ടു​ക്കാ​ൻ കി​ണ​റ്റി​ലി​റ​ങ്ങി, തി​രി​ച്ചു ക​യ​റാ​നാ​കാ​തെ യു​വാ​വ്; ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ്


Published: November 6, 2025 11:33 AM IST | Updated: November 6, 2025 11:33 AM IST

തി​രു​വ​ന​ന്ത​പു​രം: കി​ണ​റ്റി​ൽ വീ​ണ മൊ​ബൈ​ൽ ഫോ​ൺ എ​ടു​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് കു​ടു​ങ്ങി. വ​ക്കം പാ​ട്ടി​ക്ക​വി​ള സ്വ​ദേ​ശി അ​ഖി​ലാ​ണ് (34) കി​ണ​റ്റി​ൽ അ​ക​പെ​ട്ട​ത്. ആ​റ്റി​ങ്ങ​ലി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് അ​ഖി​ലി​നെ ക​ര​യ്ക്ക​ത്തി​ച്ച​ത്.

അ​ഖി​ലും വീ​ട്ടു​കാ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യെ​ന്നും ഇ​തി​നി​ടെ ഫോ​ൺ കി​ണ​റ്റി​ൽ വീ​ഴു​ക​യു​മാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തെ​ടു​ക്കാ​നാ​യി ഇ​യാ​ൾ കി​ണ​റ്റി​ലേ​ക്കി​റ​ങ്ങി. 30 അ​ടി​യോ​ളം താ​ഴ്ച​യി​ലാ​യി​രു​ന്ന കി​ണ​റ്റി​ലേ​ക്ക് വേ​ഗ​ത്തി​ൽ ഇ​റ​ങ്ങി​യെ​ങ്കി​ലും തി​രി​ച്ച് ക​യ​റാ​നാ​യി​ല്ല.

ഇ​തോ​ടെ​യാ​ണ് സ​മീ​പ​വാ​സി ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ച​ത്. ആ​റ്റി​ങ്ങ​ൽ യൂ​ണി​റ്റി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി നെ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ളെ ക​ര​യി​ലെ​ത്തി​ച്ച​ത്.

വെ​ള്ള​ത്തി​ൽ വീ​ണെ​ങ്കി​ലും ഇ​യാ​ൾ​ക്ക് മ​റ്റ് പ​രു​ക്കു​ക​ളോ ബോ​ധ​ക്ഷ​യ​മോ ഉ​ണ്ടാ​കാ​തി​രു​ന്ന​തി​നാ​ൽ ഫ​യ​ർ​ഫോ​ഴ്സ് ഇ​ട്ടു​കൊ​ടു​ത്ത നെ​റ്റി​ൽ ക​യ​റി ക​ര​യി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഫോ​ൺ കി​ട്ടി​യി​ല്ല.

Tags : Young man mobile phone Firefighters rescue rescue

Recent News

Up