കൊരട്ടി: മാരക ലഹരിവസ്തുവായ ചരസുമായി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കൊരട്ടി പോലീസ് പിടികൂടി. കാടുകുറ്റി ചിറമേൽ വീട്ടിൽ ആന്റോ ടോണി(24) ആണ് അറസ്റ്റിലായത്.
എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നു പോലീസ് പറഞ്ഞു. എസ്ഐമാരായ സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ, എഎസ്ഐമാരായ എ.യു. റെജി, ഷിജോ തോമസ്, എം.ജെ. ബിനു, സിപിഒ ഇ.വി. ശ്രീജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Tags : youth arrested drugs