x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട്ടു​കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ


Published: December 19, 2025 04:45 AM IST | Updated: December 19, 2025 04:45 AM IST

പാ​ല​ക്കാ​ട്: രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തു​ക​യാ​യി​രു​ന്ന എ​ട്ടു​കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ. മും​ബൈ സ്വ​ദേ​ശി​ക​ളാ​യ സം​കി​ത്ത് അ​ജ​യ് ജ​യി​ൻ (28), ഹി​ദേ​ശ് ശി​വ​രാം സേ​ല​ങ്കി (23) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്.

വാ​ള​യാ​ർ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 8.696 കി​ലോ സ്വ​ർ​ണ​വു​മാ​യി പ്രതികൾ പിടിയിലായത്. കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു​ള്ള ബ​സി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഇ​രു​വ​രും.

തൃ​ശൂ​രി​ലെ ഒ​രു ജ്വ​ല്ല​റി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു സ്വ​ർ​ണ​മെ​ന്നാ​ണ് ഇ​വ​ർ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ഭ​ര​ണ​ങ്ങ​ളാ​ക്കി​യ സ്വ​ർ​ണം മും​ബൈ​യി​ൽ​നി​ന്നാ​ണ് കൊ​ണ്ടു​വ​ന്ന​ത്. മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കാ​യി വാ​ള​യാ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് സ്റ്റേ​റ്റ് ജി​എ​സ്ടി വ​കു​പ്പി​നു കൈ​മാ​റി.

Tags : Youth arrested gold worth Rs. 8 crore

Recent News

Up