x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​സ്താ​വ​ന വ​ര്‍​ഗീ​യ വി​ദ്വേ​ഷ​മു​ണ്ടാ​ക്കു​ന്ന​ത്; മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി


Published: January 19, 2026 09:12 AM IST | Updated: January 19, 2026 09:13 AM IST

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ നി​യ​മ ന​ട​പ​ടി​യു​മാ​യി യൂ​ത്ത്കോ​ൺ​ഗ്ര​സ്. കാ​സ​ർ​ഗോ​ട്ടെ​യും മ​ല​പ്പു​റ​ത്തെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പേ​ര് പ​രി​ശോ​ധി​ച്ചാ​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം മ​ന​സി​ലാ​ക്കാ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു.

മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ വ​ർ​ഗീ​യ വി​ദ്വേ​ഷം ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. പ്ര​സ്താ​വ​ന സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്നും യൂ​ത്ത്കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം മ​ന്ത്രി​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സി​പി​എം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. താ​ൻ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​കു​മ്പോ​ഴു​ള്ള അ​പ​ക​ട​ത്തെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞ​തെ​ന്നും സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി.

 

 

Tags : Saji Cherian complaint Youth Congress binu chulliyil

Recent News

Up